മാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ ക്വിസ് മത്സരം: റാന്നി ജേതാക്കള്‍

കൈപ്പുഴ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കോട്ടയം അതിരൂപത, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കെ സി സി പാലത്തുരുത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍
മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ അമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അതിരൂപതാ തലക്വിസ് മത്സരം പാലത്തുരുത്ത് പള്ളിയില്‍ സംഘടിപ്പിച്ചു . കെ.സി.സി അതിരൂപത പ്രസിഡന്‍റ് പി എ ബാബു പറമ്പടത്തുമലയിലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി. സി ചാപ്ളയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. മാര്‍ തോമസ് തറയില്‍ അനുസ്മരണ പ്രഭാഷണം കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ട്രസ് ജനറല്‍ സി. ലിസി ജോണ്‍ മുടക്കോടില്‍, നിര്‍വ്വഹിച്ചു. പാലത്തുരുത്ത് പള്ളി വികാരി ഫാ. ഫില്‍മോന്‍ കളത്ര നല്‍കി ആമുഖ സന്ദേശം നല്‍കി.
ടോം കരികുളം , എം സി കുര്യാക്കോസ്, ഷൈജി ഓട്ടപ്പള്ളി , ജെയിസ് മലയില്‍, ചാക്കോച്ചന്‍ തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. റാന്നി ഇടവകാംഗങ്ങളായ ബിജു കുര്യാക്കോസ്, എബ്രാഹം ജേക്കബ്, സജി ഷിബു, മറിയാമ്മ സാബു എന്നിവരുടെ ടീം ഒന്നാം സ്ഥാനവും കരിങ്കുന്നം ഇടവകാംഗങ്ങളായ ലിജോ ജോര്‍ജ്, ജിന്‍സി ലിജോ, മെല്‍ന ലിജോ ,ജോര്‍ജ്ജ് ലിജോ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും, കത്തീഡ്രല്‍ ഇടവകാംഗങ്ങളായ സിമി സൈമണ്‍, ഷീന ജെയ് , ആന്‍മരിയ ജയ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി. ജോബി ജോസഫ് ക്വിസ് മാസ്റ്ററായി നേതൃത്വം നല്‍കിയ മത്സരം മാര്‍ തോമസ് തറയില്‍ പിതാവിനുള്ള അവിസ്മരണീയമായ ശ്രദ്ധാഞ്ജലിയായി.

Previous Post

കോട്ടയം : സി .പക്കോമിയ പാറക്കല്‍ SVM

Next Post

ഉഴവൂര്‍ കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു

Total
0
Share
error: Content is protected !!