പുളിഞ്ഞാല്‍: കുടിയേറ്റ ജനതയെ ആവേശത്തേരിലേറ്റി കെസിസി പെരിക്കല്ലൂര്‍ ഫൊറോന വയനാട് ക്നാനായ പിതൃ സംഗമം നടത്തി. പുളിഞ്ഞാല്‍ ക്രിസ്തുരാജ ദേവാലയത്തില്‍ നടന്ന പിതൃ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്‍െറ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. കെ.സി.സി ഫൊറോന പ്രസിഡന്‍റ് ജോണി പുത്തന്‍ കണ്ടത്തില്‍ പതാക ഉയര്‍ത്തി. പൊതുസമ്മേളനം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ജോണി പുത്തന്‍ കണ്ടത്തിലിന്‍െറ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കെ സി സി അതിരൂപത പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍ , പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ , കെ.സി.സി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം, അതിരൂപത ജോയിന്‍റ് സെക്രട്ടറി ഷിജു കൂറാനയില്‍ , കെ.സി.ഡബ്ള്യൂ.എ പെരിക്കല്ലൂര്‍ ഫൊറോന പ്രസിഡന്‍റ് ബിന്ദു ജോണ്‍ കുളക്കാട്ടുകുടി, കെ. സി.വൈ. എല്‍ പെരിക്കല്ലൂര്‍ ഫൊറോന പ്രസിഡന്‍റ് ലെനിന്‍ വട്ടക്കാട്ട് , കെ.സി.സി പെരിക്കല്ലൂര്‍ ഫൊറോന വൈസ് പ്രസിഡന്‍റ് ടോമി ചെന്നിലിക്കുന്നേല്‍ , പുളിഞ്ഞാല്‍ യൂണിറ്റ് പ്രസിഡന്‍റ് ജോയ് പള്ളിപ്പുറത്ത് , ഫൊറോന ജനറല്‍ സെക്രട്ടറി ജോബിന്‍സ് ജോയ് എന്നിവര്‍ സംസാരിച്ചു.
മികച്ച കര്‍ഷകരായ തെരഞ്ഞെടുത്ത റെനി വെച്ചു വെട്ടിക്കല്‍ , ഷെല്ലി ഇണ്ടിക്കുഴി എന്നിവരെ പിതാവ് ആദരിച്ചു. ഫിലിപ്പ് സ്കറിയ പെരുമ്പളത്തുശ്ശേരി ക്ളാസ് നയിച്ചു. ആവേശകരമായ നടവിളി മത്സരത്തില്‍ പുളിഞ്ഞാല്‍ ഇടവക വിജയികളായി. സൗഹൃദ വടംവലി മത്സരത്തോടെ അവസാനിച്ച സംഗമത്തില്‍ പെരിക്കല്ലൂര്‍ ഫൊറോന ചാപ്ളിന്‍ ഫാ. സ്റ്റീഫന്‍ ചീക്കപാറയില്‍ സമ്മാനദാനം നടത്തി.