വിവാഹത്തിന് സഭ അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത തെറ്റ്: കോട്ടയം അതിരൂപത

കോട്ടയം അതിരൂപതയിലെ കൊട്ടോടി ഇടവക നാരമംഗലത്ത് (തച്ചേരില്‍) ജസ്റ്റിന്റെ വിവാഹത്തിന് സഭ അനുമതി നിഷേധിച്ചു എന്നു പ്രചരിക്കുന്ന വാര്‍ത്ത തികച്ചും തെറ്റാണ്. ബഹു. കേരള ഹൈക്കോടതിയിലെ ഞടഅ ചീ. 656/2022 കേസിലെ ഇടക്കാല ഉത്തരവ് അവലംബിച്ച് ക്‌നാനായ സമുദായാംഗമല്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നതിന് ജസ്റ്റിന്‍ അപേക്ഷ നല്‍കിയിരുന്നു. കല്ല്യാണം നടത്തുന്നതിന് ചഛഇ അഥവാ വിവാഹക്കുറി നല്‍കുന്നതിനുവേണ്ട നടപടികള്‍ വ്യക്തമാക്കി കോട്ടയം അതിരൂപതാ കൂരിയായില്‍ നിന്നും 30/03/2023 ന് ജസ്റ്റിനു മറുപടി നല്‍കി. ജസ്റ്റിന്‍ ക്‌നാനായ സമുദാംഗമല്ലാത്ത ഒരു വ്യക്തിയെ വിവാഹം കഴിക്കുന്ന പശ്ചാത്തലത്തില്‍ അത്തരമൊരു വിവാഹം കോട്ടയം അതിരൂപതയിലെ പള്ളിയില്‍ വച്ചു നടത്താന്‍ സാധ്യമല്ലായെന്ന് ഈ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കത്തിന്റെ പകര്‍പ്പ് കൊട്ടോടി ക്‌നാനായ കത്തോലിക്കാ പള്ളി വികാരിക്കു തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അയച്ചുകൊടുക്കുകയും ചെയ്തു. അതനുസരിച്ചു വിവാഹക്കാര്യം പള്ളിയില്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ജസ്റ്റിന്റെ അപേക്ഷയില്‍ 27/4/2023 ല്‍ വിവാഹം നടത്തുന്നു എന്നാണ് അറിയിച്ചിരുന്നത്. അതനുസരിച്ച് ഒത്തുകല്ല്യാണത്തിനുള്ള രേഖ നല്‍കുകയും ചെയ്തു. എന്നാല്‍ ഒത്തുകല്ല്യാണം മുറപ്രകാരം നടത്തി എന്നു വ്യക്തമാക്കുന്ന സഭ നിശ്ചയിച്ച രേഖയോ, വിവാഹം എന്ന കൂദാശ സ്വീകരിക്കാനൊരുങ്ങുന്നവര്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട വിവാഹ ഒരുക്ക സര്‍ട്ടിഫിക്കറ്റോ സമര്‍പ്പിക്കാതെയും, വിവാഹത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് സഭ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയും വിവാഹത്തീയതി 18/5/2023 നാണ് എന്നുവ്യക്തമാക്കി ചഛഇ ക്കായി വികാരിയച്ചനെ രേഖാമൂലം ജസ്റ്റിന്‍ സമീപിച്ചത് തൊട്ടുതലേന്ന് രാത്രി 7.30 നാണ്. വിവാഹത്തിനുള്ള സഭേതരമായ മറ്റെല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും വിവാഹം നടത്തുന്നതിനുള്ള ചഛഇ ലഭിക്കുന്നതിനായുള്ള വേണ്ട നടപടികള്‍ പാലിച്ചിട്ടില്ലെന്ന് പോലീസിനും ബന്ധപ്പെട്ട ആളുകള്‍ക്കും ബോദ്ധ്യമായ പശ്ചാത്തലത്തിലാണ് ജസ്റ്റിന്‍ രേഖാമൂലം അപേക്ഷ നല്‍കിയത്.
കോടതിവിധിയെ സഭ മാനിക്കുന്നില്ല എന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണു ചിലര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കോടതി വിധിയെ എക്കാലവും മാനിച്ചുകൊണ്ടു മുമ്പോട്ടു പോകുന്ന കോട്ടയം അതിരൂപത മേല്‍പ്പറഞ്ഞ വിവാഹത്തിന് കോടതിവിധിപ്രകാരം ആവശ്യമായ രേഖകള്‍ കൊടുക്കാതിരുന്നിട്ടില്ല.
കോട്ടയം അതിരൂപത കോടതിവിധിയെ മാനിക്കുന്നു എന്നുള്ളത് 30/3/2023 ലെ അതിരൂപതാ കൂരിയായില്‍ നിന്നുള്ള കത്തില്‍നിന്നും ഒത്തുകല്ല്യാണത്തിനുള്ള രേഖയില്‍നിന്നും വ്യക്തമാണ്.

Previous Post

ക്നാനായ സമുദായ സംരക്ഷണ സദസ് സംഘടിപ്പിച്ചു

Next Post

ചെറുകര: പഴയമ്പള്ളിയില്‍ മേരി ഏബ്രാഹം

Total
0
Share
error: Content is protected !!