ക്നാനായ സമുദായ സംരക്ഷണ സദസ് സംഘടിപ്പിച്ചു

കൊട്ടോടി: കെ .സി .സി, കെ. സി .ഡബ്ള്യൂ .എ , കെ .സി .വൈ .എല്‍ സംഘടനകളുടെ നേതൃത്വത്തില്‍ കൊട്ടോട്ടിയില്‍ സമുദായ സംരക്ഷണ സദസ് സംഘടിപ്പിച്ചു.
് രാജപുരം ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപറമ്പിലിന്‍്റെ നേതൃത്വത്തില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയോടെ സംരക്ഷണ സദസ് ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കെ. സി .സി ഇടക്കാട്ട് ഫൊറോന പ്രസിഡന്‍റ് ഫിലിപ്പ് സ്കറിയാ പെരുമ്പളത്തുശേരില്‍ സമുദായ ബോധവത്കരണ സെമിനാര്‍ നയിച്ചു.
തുടര്‍ന്ന് കെ സി സി ഫൊറോന പ്രസിഡന്‍റ് ഒ.സി.ജെയിംസിന്‍്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ബറുമറിയം പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി അതിരൂചതാ പ്രസിഡന്‍റ് പി എ ബാബു പറമ്പടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി . കൊട്ടോടി പള്ളി വികാരി ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍ , കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്‍റ് ലിബിന്‍ പാറയില്‍, കെ.സി.ഡബ്ള്യൂ.എ മലബാര്‍ റീജിയണല്‍ പ്രസിഡന്‍റ് പെണ്ണമ്മ ജെയിംസ് വലിയ പറമ്പില്‍, സാബു കരിശേരിക്കല്‍, ബാബു കദളിമറ്റം,ഫിലിപ്പ് കൊട്ടോടി എന്നിവര്‍ സംസാരിച്ചു. ഫാ. ജോഷി വല്ലര്‍ കാട്ടില്‍, ഫാ. ഡിനോ കുമ്മാണികാട്ട്, ഫാ. ജോഷി വലിയവീട്ടില്‍, ഫാ. അബ്രാഹം പുതുകളത്തില്‍, ഫാ. ഷിനോജ് വെള്ളായിക്കല്‍, ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍, ഫാ .ജോസഫ് വെള്ളാപ്പള്ളികുഴിയില്‍,ഫാ. ഷിജോ കുഴിപ്പള്ളില്‍, ഫാ. ലിജു മുളകുമറ്റത്തില്‍, കെ.സി.സി അതിരൂപതാ ഭാരവാഹികളായ ജോണ്‍ തെരുവത്ത്, ടോം കരികുളം, എം സി കുര്യാക്കോസ്, ഷിജൂ കൂറാനായില്‍, സാബു കരിശ്ശേരിക്കല്‍, ബിനു ചെങ്ങളം,സ്റ്റീഫന്‍ കുന്നുപുറം, സജി പ്ളാച്ചേരിപുറത്ത്, സജി കല്ലിട്ടു ക്കില്‍,മത്തായി നന്ദികാട്ട് , തോമസ് പതിപ്പള്ളില്‍, അനില്‍ ചമ്പക്കര എന്നിവര്‍ നേതൃത്വം നല്കി.

Previous Post

കടുത്തുരുത്തി: കണ്ടശ്ശാംകുന്നേല്‍ കെ.ഇ അബ്രാഹം

Next Post

വിവാഹത്തിന് സഭ അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത തെറ്റ്: കോട്ടയം അതിരൂപത

Total
0
Share
error: Content is protected !!