മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ പെഡഗോഗിക് പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം

മടമ്പം : പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ അധ്യാപക വിദ്യാര്‍ഥികളുടെ പെഡഗോഗിക് പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നടത്തി.  2022-2024 ബി എഡ് ബാച്ചിന്റെ നൂതനവും ക്രിയാത്മകവും ബോധന ശാസ്ത്ര ബന്ധിതവുമായ കോളേജ്തല പ്രസിദ്ധീകരണങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് വിവര്‍ത്തന ദിനാഘോഷവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് വിഭാഗം തയ്യാറാക്കിയ കയ്യെഴുത്തു വിവര്‍ത്തന പതിപ്പായ Burgeon, ഡിജിറ്റല്‍ കാലഘട്ടത്തിനനുസരണമായി സ്വന്തം വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് രൂപപ്പെടുത്തിയ Metafrasi എന്ന Audio book എന്നിവ 18 ഒക്ടോബര്‍ 2022 ന് സംഘടിപ്പിച്ച Aeonian -Inno – pedago -lit -expo Scene 1 ല്‍ വച്ച് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജെസ്സി എന്‍ സി വൈസ് പ്രിന്‍സിപ്പല്‍ ഡോ പ്രശാന്ത് മാത്യു എന്നിവര്‍ പ്രകാശനം ചെയ്തു. വര്‍ത്തമാന കാലഘട്ടത്തില്‍ വിവര്‍ത്തനത്തിന്റെ സാധ്യതകളും വിവര്‍ത്തകര്‍ നേരിടുന്ന വെല്ലു വിളികളും പരാമര്‍ശിക്കപ്പെട്ടു. കാഴ്ച പരിമിതിയുള്ളവര്‍ക്ക് ഡിജിറ്റല്‍ ഓഡിയോ ബുക്കുകള്‍ എത്രമാത്രം ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും തദവസരത്തില്‍ സൂചിപ്പിക്കുകയുണ്ടായി

ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ രേഖ കെ ആര്‍ ന്റെയും ഇംഗ്ലീഷ് വിഭാഗത്തിലെ 7 അധ്യാപക വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ചടങ്ങു സംഘടിപ്പിച്ചു

 

Previous Post

അന്ധബധിര പുനരധിവാസ പദ്ധതി അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു

Next Post

ജോസ് കണിയാലിക്ക് കേരള സെന്റര്‍ അവാര്‍ഡ്

Total
0
Share
error: Content is protected !!