പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷന്‍ ദേശീയ ശാസ്ത്ര ദിനാഘോഷം

മടമ്പം : പി.കെ.എം കോളേജ് ഓഫ് എജുക്കേഷനില്‍ ഫെബ്രുവരി 7-ന് ദേശീയ ശാസ്ത്ര ദിനാഘോഷം ‘SCI- FIESTA 2025’ വിപുലമായി സംഘടിപ്പിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (KSCSTE), കേരള സര്‍ക്കാര്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് , ഭാരത സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രമുഖ അന്തരീക്ഷ ശാസ്ത്രജ്ഞന്‍ ഡോ.എം കെ സതീഷ് കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ അധ്യക്ഷസ്ഥാനം പ്രിന്‍സിപ്പല്‍ ഡോ. ജെസി എന്‍ സി നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ വിപുലമായി സംഘടിപ്പിച്ചു. സുനില്‍ പോള്‍( CEO of Srishti Robotics Technologies Pvt Ltd ) ന്റെ നേതൃത്വത്തില്‍ STEM in Education എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കും അധ്യാപക വിദ്യാര്‍ഥികള്‍ക്കുമായുള്ള വര്‍ക്ക്ഷോപ്പ് , വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചന മത്സരം, വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയ മനോഭാവത്തേയും ഉണര്‍ത്താനായുള്ള.ശാസ്ത്ര കിറ്റ് നിര്‍മ്മാണ മത്സരവും പരിപാടിയുടെ ഭാഗമായി നടത്തി.24 സ്‌കൂളുകളില്‍ നിന്നായി 500 ഓളം വിദ്യാര്‍ത്ഥികള്‍ ചിത്രരചനാ മത്സരത്തിലും 21 ല്‍ അധികം ടീമുകള്‍ ശാസ്ത്ര കിറ്റ് നിര്‍മാണ മത്സരത്തിലും പങ്കെടുത്തു. ശാസ്ത്ര കിറ്റ് നിര്‍മാണ മത്സരത്തില്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും ഫുസ്‌കോ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനവും ജി എച് എസ് എസ് ഇരിക്കൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചിത്ര രചനാ മത്സരത്തില്‍ തന്മയ് ദേവ് ( PRMHSS പാനൂര്‍ ),മുഹമ്മദ് ഷെറിന്‍ ( മേരി ലാന്‍ഡ് എച് എസ് മടമ്പം ) ബിഷറ ഫാത്തിമ (ഇസ്ലാഹി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്തമാക്കി. ശാസ്ത്രത്തിന്റെ പ്രാധാന്യവും വിദ്യാര്‍ത്ഥികളുടെ സൃഷ്ടിപരമായ കഴിവുകളും വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പാക്കിയ ഈ പരിപാടി, അറിവിന്റെ കിരണങ്ങള്‍ വിപുലമായി വിതറുന്ന കൂട്ടായ്മയായി മാറി. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Previous Post

കൈപ്പുഴ: കിഴക്കേകാട്ടില്‍ കെ.ടി ഏബ്രാഹം

Next Post

കേന്ദ്ര ബഡ്‌ജറ്റ്‌: ആശ്വാസവും അവഗണനയും

Total
0
Share
error: Content is protected !!