പി. കെ. എം കോളേജില്‍ പ്രൊഫസര്‍ കണ്ടോത്ത് അനുസ്മരണവും പ്രസംഗമത്സരവും സംഘ ടിപ്പിച്ചു

മടമ്പം : മലബാര്‍ കുടിയേറ്റത്തിന്റെ നേതൃനായകനും പി. കെ. എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ നാമധാരിയുമായ പ്രൊ. വി. ജെ. ജോസഫ് കണ്ടോത്തി ന്റെ അനുസ്മരണവും സംസ്ഥാനതല പ്രസംഗമത്സരവും പി. കെ. ഓഫ് എഡ്യൂക്കേഷനില്‍ സംഘടിപ്പിച്ചു.വിവിധ കോളേജുകളില്‍ നിന്നും പത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ സലഫി ബി. എഡ് കോളേജിലെ വര്‍ഷ.കെ. വി ഒന്നാം സ്ഥാനവും, മലബാര്‍ ബി. എഡ് കോളേജ് പേരാവൂരിലെ ആല്‍വിന്‍ ടി സണ്ണി രണ്ടാം സ്ഥാനവും പി.കെ. എം കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ഐശ്വര്യ. കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഉച്ച കഴിഞ്ഞ് 2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍. സി അധ്യക്ഷത വഹിച്ചു.കോട്ടയം അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ജോസഫ് പണ്ടാരശേരിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികന്‍ റവ. ഫാ. ജോര്‍ജ് കപ്പുകാലാ യില്‍ അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രശാന്ത് മാത്യു ചടങ്ങിന് സ്വാഗതം ആശംസിച്ചു.പി. ടി. എ പ്രസിഡന്റ് സിറിയക് പൂവത്തും മൂട്ടില്‍,കോളേജ് അധ്യാപക പ്രതിനിധി റവ. ഫാ. സിനോജ് ജോസഫ്, കോളേജ് യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ഐശ്വര്യ. കെ എന്നിവര്‍  സംസാരിച്ചു.

Previous Post

ഡാളസ് : ലിസമ്മ കൊച്ചുപറമ്പില്‍(മാക്കീല്‍)

Next Post

ബൈബിള്‍ വിചിന്തനത്തിന് പുതിയ വെബ്‌സൈറ്റ്

Total
0
Share
error: Content is protected !!