പി.കെ.എം. കോളേജിന് മികവിന്റെ ആദരം

മടമ്പം; പി.കെ.എം. കോളേജ് ഓഫ് എഡ്യുക്കേഷനില്‍ മികവിന്റെ ആദരം സംഘടിപ്പിച്ചു. ഈയടുത്ത കാലങ്ങളിലായി മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ കൈവരിച്ച നേട്ടങ്ങളില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് കോളേജ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ‘ഗ്രാസിയസ്; ഗ്രാറ്റിറ്റിയൂഡ് ഗാതറിങ്’ നടന്നു. നാക് റി അക്രഡിറ്റേഷനില്‍ A ഗ്രേഡ് കരസ്ഥമാക്കുകയും, കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രേം വര്‍ക്കില്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങളില്‍ വച്ച് മൂന്നാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം യുനെസ്‌കോയുടെ ഗ്രീന്‍ എഡ്യുക്കേഷന്‍ പാര്‍ട്ണര്‍ഷിപ്പില്‍ മെമ്പറാവുകയും ഹരിത കേരള മിഷന്റെ ഹരിതകലാലയമായി എ ഗ്രേഡും കരസ്ഥമാക്കി. ഏറ്റവും അടുത്തായി നാഷണല്‍ സയന്‍സ് ഡേയുടെ ഭാഗമായി നടന്ന മൂല്യനിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ രണ്ടാമത്തെ കലാലയമായി പി.കെ.എം. കോളേജ് തെരഞ്ഞെടുക്കപ്പെടുകയും അതിന്റെ ഫലമായി കേരള ശാസ്ത്ര സാങ്കേതിക പാരിസ്ഥിതി കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാതല ദേശീയ ശാസ്ത്രദിന പരിപാടിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.


ഇത്തരത്തില്‍ നിരവധിയായ നേട്ടങ്ങളുടെ പട്ടിക വിപുലീകരിച്ചു കൊണ്ടിരിക്കുന്ന പി.കെ.എം. കോളേജിന്റെ അനുമോദനച്ചടങ്ങ് മാനേജര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രോ മാനേജര്‍ ഫാ. ജോയി കട്ടിയാങ്കല്‍ന് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍ സി ആമുഖഭാഷണം നടത്തി. ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. കെ വി ഫിലോമിന മുഖ്യപ്രഭാഷണം നടത്തി.

പിടിഎ പ്രസിഡണ്ട് ടി എം ജോസഫ് ,ടീച്ചിംഗ് സ്‌കൂള്‍ പ്രതിനിധിമാരായ ബിനോയ് കെ., ശൈലജ ,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് നിധിന്‍ നങ്ങോത്ത്, കോട്ടൂര്‍വയല്‍ സെന്റ് തോമസ് എ എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ യു ബെന്നി,വിദ്യാര്‍ത്ഥി പ്രതിനിധി അനീന ചാക്കോഎന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു സംസാരിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രശാന്ത് മാത്യു ചടങ്ങിന് സ്വാഗതവും I Q AC കോഡിനേറ്റര്‍ ഡോ. വീണ അപ്പുക്കുട്ടന്‍ നന്ദിയും അറിയിച്ചു. ഉദ്ഘാടന കര്‍മ്മത്തിന് ശേഷം നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍പേരെയും മാനേജര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി ആദരിച്ചു.

Previous Post

സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ വാര്‍ഷികാഘോഷം

Next Post

ഫാ. അബ്രഹാം മുത്തോലത്തിന് കെ.എസ്.എസ്.എസ് കാരുണ്യ ശ്രേഷ്ഠാ പുരസ്‌ക്കാരം സമ്മാനിച്ചു

Total
0
Share
error: Content is protected !!