സ്മൃതിസംഗമം സംഘടിപ്പിച്ചു

തേറ്റമല: കെ.സി.സി പെരിക്കല്ലൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിലെ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ സംഗമം (സ്മൃതിസംഗമം) തേറ്റമല സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടത്തി. ഫൊറോന ചാപ്ലയിന്‍ ഫാ. സ്റ്റീഫന്‍ ചീക്കപാറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വികാരി ഫാ. ഷാജി മേക്കര വചനസന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി അതിരൂപത ജോയിന്റ് സെക്രട്ടറി ഷിജു കൂറാനയില്‍ അദ്ധ്യക്ഷനായിരുന്നു. ജോണ്‍ കുളക്കാട്ടുകുടി, ജോര്‍ജ് കാവാട്ടുകുഴി, ജോണി പുത്തന്‍കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ആതുരസേവന രംഗത്ത് സുത്യര്‍ഹമായ സേവനം ചെയ്ത ഡോ. വി.ജെ. സെബാസ്റ്റ്യന്‍, ഹെഡ് നഴ്‌സ് അന്നക്കുട്ടി, 50-ാം വിവാഹവാര്‍ഷികം ആഘോഷിച്ച ജോസ് & ആനീസ് മൂഴിക്കക്കല്ലുങ്കല്‍ എന്നിവരെ ആദരിച്ചു. ഡോ. വി. ജെ. സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു. സി. സിന്‍സി കള്‍ച്ചറല്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. ഇരുനൂറോളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

 

Previous Post

ക്നാനായ നടവിളി മത്സരം: ഒര്‍ലാണ്ടോ ഇടവക ജേതാക്കള്‍

Next Post

ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

Total
0
Share
error: Content is protected !!