മാറിയിടം: മാറിയിടം സേക്രഡ് ഹാർട്ട് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ പേരൻ്റ്സ് ഡേ ആഘോഷങ്ങൾ നടത്തി. ആഘോഷങ്ങളുടെ ഭാഗമായി, 2000നുശേഷം വിവാഹിതരായവരും നാലും അതിലധികം മക്കളുള്ളവരുമായ ഇടവകയിലെ ദമ്പതികളെ ആദരിച്ചു.
ഇടവക വികാരി ഫാ. ജോൺ കണിയാർകുന്നേൽ, മതബോധന കേന്ദ്രം സ്റ്റാഫ് സെക്രട്ടറി അഖിൽ ടോം വെളിയംകുളത്തേൽ, മതാധ്യാപകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.