പടമുഖം: തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിനോടൊത്ത് പടമുഖം മുരിക്കാശ്ശേരി ഫൊറോനകളിലെയും സമീപ പ്രദേശങ്ങളിലേയും ഇടവകക്കാരും മുന്‍വികാരിമാരുമായ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരുന്നു. ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനായിരുന്നസമാപന സമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് ഉത്ഘാടനം ചെയ്തു. വിജയപുരം രൂപതാ സഹായ മെത്രാന്‍ ഡോ. ജസ്റ്റിന്‍ മടത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പടമുഖം ഇടവക സ്ഥാപനത്തിന് നേതൃത്വം നല്‍കിയ ഫിലിപ്പ് തോട്ടത്തിലിനേയും മരണമടഞ്ഞ തോമസ് പുള്ളോലിന്‍റെ ജീവിത പങ്കാളിയേയും ജോസഫ് നെല്ലിപ്പുഴക്കുന്നേലിന്‍റെ മകന്‍ അജീഷിനേയും മെമന്‍റോ നല്കിയും പൊന്നാടയണിയിച്ചും ഡോ. ജസ്റ്റിന്‍ മടത്തിപ്പറമ്പില്‍ ആദരിച്ചു. മാത്യു ചെറുതാനിയില്‍ മരണമടഞ്ഞിരുന്നതിനാലും മറ്റു കുടുംബാംഗങ്ങള്‍ വിദേശത്തായതിനാലും ആദരിക്കാനായില്ല. രജത ജൂബിലി ആഘോഷിക്കുന്ന സി. ഷാരോണ്‍ എസ്.ജെ.സി, ഡോ . ദീപ്തി എസ്.ജെ.സി, പ്രീതി വാഴകാട്ട്, സി. ബെറ്റി എസ്.ജെ.സി എന്നിവരെ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മെമന്‍റോ നല്കി ആദരിച്ചു. ജൂബിലിയോടനുബന്ധിച്ച് നടത്തിയ കലാ സാഹിത്യ കായിക മത്സരങ്ങളില്‍ ചാമ്പ്യന്‍ഷിപ് നേടിയ സെന്‍റ് തോമസ്, സെന്‍റ് ജോസഫ്സ്, സെന്‍റ് അള്‍ഫോന്‍സ വാര്‍ഡുകാര്‍ക്കും ഫൊറോന തല ബാഡ്്ബിന്‍റണ്‍ ടൂര്‍ണമെന്‍റ് വിജയികള്‍ക്കും കാഷ് അവാര്‍ഡുകള്‍ മാര്‍ മാത്യു മൂലക്കാട്ട് വിതരണം ചെയ്തു.
കാരിത്താസ് ആശുപത്രിയും പടമുഖം ഫൊറോനയും ചേര്‍ന്നു നടത്തുന്ന പ്രിവിലേജ് കാര്‍ഡ്, മൈക്രോ ക്ളിനിക്കുകളുടേയും പാലീയേറ്റീവ് കെയര്‍ മൂവ്മെന്‍റിന്‍റേയും ലോഞ്ചിംഗ് മാര്‍ മാത്യു മൂലക്കാട്ടും ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും ചേര്‍ന്ന് ഫൊറോന വികാരി ഫാ. ഷാജി പൂത്തറ , ഫൊറോന ഹെല്‍ത്ത് പ്രോജക്റ്റുകളുടെ കോ – ഓര്‍ഡിനേറ്റര്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍ ,ഫാ. ഷൈജു കല്ലുവെട്ടാംകുഴി എന്നിവര്‍ക്ക് ലോഗോ കൈമാറി ഉd,ഘാടനം ചെയ്തു. യോഗത്തില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സി. സൗമി എസ്.ജെ.സി, ഫാ. ജോസ് നരിതൂക്കില്‍, ഫാ. ഷൈജു കല്ലുവെട്ടാംകുഴി, ഫാ. ജോസഫ് കീഴങ്ങാട്ട്, ഫാ. സ്റ്റിഫന്‍ തേവര്‍പറമ്പില്‍, സി. ഡാലിയ എസ്.വി.എം, ജോണ്‍സന്‍ നാക്കോലിക്കര എന്നിവര്‍ പ്രസംഗിച്ചു . വികാരി ഫാ. ഷാജി പൂത്തറ സ്വാഗതവും ജൂബിലി ജനറല്‍ കണ്‍വീനര്‍ ഡോ മാത്യു പുള്ളോലില്‍ കൃതജ്ഞതയും പറഞ്ഞു. ഫാ. ഷാജി പൂത്തറ രചിച്ച് ജോബി വിതയത്തില്‍ സെബിന്‍ ചത്തേലില്‍ എന്നിവര്‍ സംവിധാനം ചെയ്ത ജൂബിലി ഡോക്കുമെന്‍ററി വീഡിയോയും ജൂബിലി ഗാനവും വേദിയില്‍ അവതരിപ്പിച്ചു. സിബി കുരുട്ടുപറമ്പില്‍, സി ഷാരോണ്‍ എസ്.ജെ.സി , സ്റ്റീഫന്‍ വാഴകാട്ട്, ബിജു ഇലവുംകുന്നേല്‍ ,തോമസ് തറയില്‍, ഷെജി കമുകുംപാറയില്‍ ജയ്മോന്‍ ചെരിയപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.