എസ് എച്ച് മൗണ്ട് ആശ്രമ ദേവാലയത്തില്‍ 40 മണിക്കുര്‍ ആരാധന

കോട്ടയം അതിരൂപതയില്‍ സ്ഥാപിതമായിരിക്കുന്ന തിരുഹൃദയദാസസമൂഹത്തിന്റെ ആശ്രമ ദേവാലയത്തില്‍ പരമ്പരാഗതമായി നടത്തിവരുന്ന 40 മണിക്കുര്‍ ആരാധന ആരംഭിച്ചു. 1934 ന് കടുത്തുരുത്തി വലിയപള്ളിയില്‍ നിന്നും അഭി. മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ മെത്രാന്റെ നിര്‍ദ്ദേശ പ്രകാരം തിരുഹൃദയക്കുന്ന് ആശ്രമ ദേവാലയത്തിലേക്ക് മാറ്റിയ ആരാധനയാണ് പരമ്പരാഗതമായി തുടര്‍ന്നുകൊണ്ട് പോകുന്നത്. കോട്ടയം അതിരൂപതാ അധ്യക്ഷന്‍ അഭി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച പരിശുദ്ധ ബലിയോടെ ആരാധന ആരംഭിച്ചു. ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ പ്രേരിതരാകുമ്പോള്‍ ആരാധനയുടെ നിമിഷങ്ങള്‍ ആസ്വാദ്യകരമാകുമെന്നും, ദൈവത്തിന്റെ കൃപയിലും കാരുണ്യത്തിലും ശരണപ്പെട്ടുകൊണ്ട് ആരാധയുടെ നിമിഷങ്ങളില്‍ കുടുംബങ്ങളെയും, അതിരൂപതയെയും സാര്‍വത്രിക സഭയെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാനും അഭി പിതാവ് വചന സന്ദേശ മധ്യേ ഉദ്‌ബോധിപ്പിച്ചു. ഇന്ന് ആരംഭിച്ച ആരാധന 29 മാര്‍ച്ച് 2025 ന് സമാപിക്കും.

 

Previous Post

പതിനൊന്നാമത് മാര്‍ മാക്കീല്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 29-ന്

Next Post

ഒളശ: പൂങ്കശ്ശേരില്‍ ജോയ്

Total
0
Share
error: Content is protected !!