ഓര്‍മ്മ കൂടാരത്തിന് കിനായിപ്പറമ്പില്‍ ശിലാപാകി
കൊടുങ്ങല്ലൂര്‍: കൂട്ടായ്മയുടെ ശക്തി എന്താണന്ന് സീറോ മലബാര്‍ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് ക്നാനായ സമുദായം എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിര്‍മ്മിക്കുന്ന ഓര്‍മ്മകൂടാരത്തിന്‍െറ ശിലാസ്പാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ എന്താണന്ന് ഞങ്ങളെ പഠിപ്പിച്ചത് ക്നാനായക്കാരാണ്. ക്നാനായക്കാര്‍ ഇല്ലങ്കില്‍ സീറോ മലബാര്‍ സഭ അപൂര്‍ണ്ണമായിരിക്കും. പൈതൃക ഭൂമിയായ കൊടുങ്ങല്ലൂരിനെ തറവാട് ഭൂമിയയാി കാണണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഓര്‍മ്മകൂടാരത്തിന്‍െറ ശില വെഞ്ചരിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് പൂര്‍വ്വികര്‍ വിവിധ പ്രദേശങ്ങളിലേക്ക് പോയതിന്‍െറ 500 വര്‍ഷത്തിലാണ് ഓര്‍മ്മ കൂടാരം നിര്‍മ്മിക്കുന്നത്. ശിലാസ്ഥാപന ചടങ്ങില്‍ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു. ഓര്‍മ്മകൂടരം കൂട്ടായ്മയുടെയും ബഹുമാനത്തിന്‍െറയും അടയാളമാണന്ന ്പിതാവ് പറഞ്ഞു.ക്നാനായ സമുദായത്തിന്‍െറ പാരമ്പര്യങ്ങള്‍ പരിപോഷിപ്പിച്ച് നഷ്ടമായ സംരക്ഷിച്ച് പോകുവാാന്‍ അതിനായി നിയോഗിക:പ്പെട്ടവറ മുന്നോട്ട് പോകുമ്പോള്‍ അതിന് എല്ലാ വിധ പിന്തുണയും സീറോ മലബാര്‍ സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മാറര്‍ മൂലക്കാട്ട് പറഞ്ഞു. സീറോ മലബാര്‍ സഭക്കും മേജര്‍ ആര്‍ച്ച് ബിഷപ്പിനുമ ക്നാനായ സമുദയത്തിന്‍െറ ഉറച്ച പിന്തുണ ഉണ്ടാകുമെന്നും പിതാവ് പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി രാവിലെ കോട്ടപ്പുറം കോട്ടയില്‍ എത്തി മാര്‍ മൂലക്കാട്ടിന്‍െറ നേതൃത്വത്തില്‍ വറക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ പ്രാര്‍ഥിച്ചു. തുടര്‍ന്ന് ക്നായി തോമ ഭവനില്‍ കെ.സി.സി പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍ പതാക ഉയര്‍ത്തി. ഹോളി ഫാമിലി പള്ളിയില്‍ നടന്ന കൃതഞ്ജതാബലിയില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികനായിരുന്നു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട് , ഫാ. അലക്സ് ആക്കപ്പറമ്പില്‍, ഫാ. മാത്യു മണക്കാട്ട്, ഫാ.ജെയ്മോന്‍ ചേന്നകുഴി, ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍, ഫാ. ബിബിന്‍ ചക്കുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക്് കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നത്തെിയ ആളുകള്‍ കിനായിപ്പറമ്പിലുള്ള സമ്മേളനനഗരിയില്‍ എത്തിച്ചേര്‍ന്നു. 2.30 ന് യുവജനങ്ങള്‍ അതിരൂപതാപതാകയേന്തിയും ക്നാനായ സമുദായത്തിന്‍്റെ തനതു വേഷവിധാനങ്ങളായ ചട്ടയും മുണ്ടും അണിഞ്ഞ വനിതകള്‍ മുത്തുക്കുടകളേന്തിയും പുരുഷന്മാര്‍ തലയില്‍ കെട്ടുമായി നടവിളികളോടെയും ക്നായിത്തോമാഭവനില്‍നിന്നും സമ്മേളനനഗരിയിലേക്ക് വിശിഷ്ട വ്യക്തികളെ ആനയിച്ചു. തുടര്‍ന്ന് പിറവത്തുനിന്നുള്ള കെ.സി.ഡബ്ള്യു.എ. അംഗങ്ങള്‍ വേദിയില്‍ മാര്‍ഗ്ഗംകളി അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, കോട്ടയം അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ അനുഗ്രഹസന്ദേശങ്ങള്‍ നല്‍കി. കെ.സി.സി പ്രസിഡന്‍്റ് ബാബു പറമ്പടത്തുമലയില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സിസ്റ്റര്‍ കരുണ എസ്.വി.എം, പാസ്റ്ററല്‍ കൗണ്‍സില്‍ അല്‍മായ സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ള്യു.എ പ്രസിഡന്‍്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്‍്റ് ജോണിസ് പി. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.ഡി. 345 ല്‍ ദക്ഷിണ മെസൊപ്പൊട്ടോമിയ ദേശത്തുനിന്നും കൊടുങ്ങല്ലൂരില്‍ വന്നിറങ്ങി ഭാരത ക്രൈസ്തവ സഭയ്ക്ക് പുതുജീവനും സഭാസംവിധാനങ്ങളും ഒരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ക്നാനായക്കാര്‍ എ.ഡി. 1524 ല്‍ കൊടുങ്ങല്ലൂരില്‍നിന്നും പൂര്‍ണ്ണമായി വിട്ടുപോന്നിട്ട് 2024 ല്‍ 500 വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് വിപുലമായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.