മസ്‌കറ്റ് : സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം വിളിചോദികൊണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതിമതഭേദമില്ലാതെ ഒത്തൊരുമയോടെ ഒമാനിലെ ക്‌നാനായക്കാരുടെ കൂട്ടായ്മയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഒമാന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
മസ്‌കറ്റിലെ സ്റ്റാര്‍ ഓഫ് കൊച്ചിന്‍ ഹോട്ടലില്‍ വച്ചാണ് ഓണാഘോഷം സംഘടിപ്പിച്ചത്. മസ്‌കറ്റിനു പുറമെ ഒമാന്റെ വിവിധ ഭാഗങ്ങളായ സോഹാര്‍, സൂര്‍, റൂസ്ത്താക്ക്, ജാലന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്‌നാനായക്കാര്‍ കുടുംബസമേതം എത്തിച്ചേര്‍ന്നിരുന്നു.
അതിരാവിലെ തന്നെ യുവജനങ്ങള്‍ ചേര്‍ന്ന് പൂക്കളം പൂര്‍ത്തിയാക്കി ഒരുക്കിയ വേദിയില്‍
ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയില്‍ വൈസ് പ്രസിഡന്റ് സജി ചെറിയാന്‍ ഏവരെയും സ്വാഗതം ചെയ്യുകയും, പ്രസിഡന്റ് ഷൈന്‍ തോമസ് അധ്യക്ഷത വഹിക്കുകയും ചെയ്തു. സെക്രട്ടറി ജിപ്‌സണ്‍ ജോസ് റിപ്പോര്‍ട്ടും ട്രഷറര്‍ സാന്റോയി ജേക്കബ് കണക്കും അവതരിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് മഞ്ജു ജിപ്‌സനും, കെ.സി.വൈ.എല്‍ പ്രസിഡന്റ് ഫെബിന്‍ ജോസും ആശംസകള്‍ അര്‍പ്പിച്ചു. ജോയിന്‍ സെക്രട്ടറി ജിന്റു സഹിഷ് നന്ദി പറഞ്ഞവസാനിപ്പിച്ച യോഗത്തിനുശേഷം, പുതിയതായി കൂട്ടായ്മയിലേക്ക് കടന്നു വന്നവരെ പരിചയപ്പെടുത്തുവാനും, സംഘടനയുടെ നല്ല നടത്തിപ്പിനായി അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനും ഉള്ള അവസരം കമ്മിറ്റി അംഗങ്ങള്‍ ഒരുക്കിയിരുന്നു.
ശേഷം വിവിധ ഗ്രൂപ്പുകളായി ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത തിരുവാതിര വളരെ ഭംഗിയായി അവതരിപ്പിക്കുകയുണ്ടായി. പരിപാടികള്‍ക്കിടയ്ക്ക് പ്രജകളെ കാണാനും , അനുഗ്രഹിക്കാനുമായി എത്തിയ മഹാബലി തമ്പുരാനെ കെ.സി.വൈ.എല്‍ അംഗങ്ങള്‍ നൃത്ത ചുവടോടെ എതിരേറ്റതും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. പരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു .
കലാ അഭിനയരംഗത്ത് തന്റേതായ കയ്യൊപ്പ് ചാര്‍ത്തി ‘തമം’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ തന്റെ അഭിനയ മികവ് കാട്ടി ഒമാനിലെ ക്‌നാനായക്കാരുടെ അഭിമാനമായി മാറിയ കുറുപ്പന്തറ സെന്റ് തോമസ് ഇടവകാംഗവും വര്‍ഷങ്ങളായി ഒമാനിലെ സോഹാറില്‍ ജോലി ചെയ്ത് വരുന്ന ജോസ് ചാക്കോ പഴയിടത്തി്‌ന് കെ.സി.സി. ഒമാന്റെ ആദരവ് നല്‍കുകയുണ്ടായി . ചടങ്ങുകള്‍ക്ക് ശേഷം പാട്ടുകളും നൃത്തങ്ങളുമായി അംഗങ്ങളെല്ലാവരും ഒരുമയോടെ, കെ.സി.സി യുടെ ഓണം വലിയ ആഘോഷമാക്കി മാറ്റി. ശേഷം വാഴ ഇലയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യ എല്ലാവരും ആസ്വദിക്കൂകയുണ്ടായി.
ഒക്ടോബര്‍ 18 ്‌ന് കെ.സി.വൈ.എല്‍ സംഘടിപ്പിക്കുന്ന ‘ആനന്ദം 2024’ എന്ന പേരില്‍ യുവജന ദിന ആഘോഷം സങ്കടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു .