തെള്ളകം: സിസ്റ്റര്‍ റ്റിന്‍സി ഇരട്ടക്കാലിക്കല്‍ എസ്.ജെ.സി.

തെള്ളകം: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്‌സ് സമൂഹാംഗമായ സിസ്റ്റര്‍ റ്റിന്‍സി (56) അന്തരിച്ചു. സംസ്‌കാരശുശ്രൂഷകള്‍ നാളെ (18-02-2024 ഞായര്‍) 2.00 ന് തെള്ളകം 101 കവലയിലുള്ള അനുഗ്രഹ മഠം ചാപ്പലില്‍ വി. കുര്‍ബാനയോടുകൂടി ആരംഭിക്കുന്നതും മഠംവക സെമിത്തേരിയില്‍ മൃതസംസ്‌കാരം നടത്തപ്പെടുന്നതുമാണ്. മൃതദേഹം നാളെ രാവിലെ 8-ന് അനുഗ്രഹമഠത്തില്‍ കൊണ്ടുവരുന്നതാണ്. പരേത ഏറ്റുമാനൂര്‍, കണ്ണൂര്‍, തോട്ടറ, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ചേര്‍പ്പുങ്കല്‍ ഇടവകയില്‍ ഇരട്ടക്കാലിക്കല്‍ പരേതനായ തോമസ് – ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : മോളി മേക്കാട്ട്, റ്റോമി (അപ്പച്ചന്‍), ജോസ്, സെലിന്‍ തൊട്ടിയില്‍, ഫാ. ബേബി CFIC , ജോയി, ജോണ്‍സണ്‍ .

 

Previous Post

ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് അഭിഷിക്തനായി

Next Post

നീറിക്കാട്: ചേനയ്ക്കല്‍ സി.സി കുര്യാക്കോസ്

Total
0
Share
error: Content is protected !!