ജപമാല മാസത്തോടനുബന്ധിച്ച്, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജപമാല മാസാചരണവും കുട്ടികള്‍ക്കായുള്ള Knanaya Kids Club ന്റെ വാര്‍ഷികാഘോഷവും സംയുക്തമായി നടത്തപ്പെട്ടു. ആഘോഷപൂര്‍വ്വമായ വി. കുര്‍ബാനയ്ക്കുശേഷം കുട്ടികളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. തുടര്‍ന്ന്, ഈ വര്‍ഷം ആദ്യകുര്‍ബാനയും സ്ഥൈര്യ ലേപനവും സ്വീകരിച്ച കുട്ടികളെ പ്രത്യേകം സമ്മാനങ്ങള്‍ നല്കി ആദരിച്ചു. തുടര്‍ന്നുണ്ടായിരുന്ന സ്നേഹവിരുന്നിനു ശേഷം ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്ന, കുട്ടികളുടെ Kids Club വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട കലാപരിപാടികളും സമ്മാനദാനങ്ങളും ജപമാല മാസാചരണത്തിന് കൂടുതല്‍ നിറപ്പകിട്ടേകി. കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ Knanaya Kids Club ലെ അദ്ധ്യാപകര്‍ സംഘടിപ്പിച്ച ഈ പരിപാടികള്‍ക്ക് Fr. Jibin Paradiyil നേതൃത്വം നല്കി.