രാജപുരം സെന്റ് പയസ് ടെന്ത് കോളേജ് ദേശീയതലത്തില്‍ കോളേജുകളുടെ മികവ് റാങ്ക് ചെയ്യുന്ന എന്‍ ഐ ആര്‍ എഫ് പട്ടികയില്‍ 201-300 റാങ്ക് ബാന്‍ഡ് നേടി . ഇത് രണ്ടാം തവണയാണ് കോളേജ് എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ മികവ് പുലര്‍ത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 82 വിദ്യാര്‍ത്ഥികളാണ് രാജപുരം കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദത്തിനായി മികവിന്റെ കേന്ദ്രങ്ങളായ ഐഐടി, എന്‍ ഐ റ്റി, ഐഐ ഐ ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രവേശനം നേടിയത്. ദേശീയ പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ പുലര്‍ത്തുന്ന മികവും, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അലങ്കരിക്കുന്ന മികച്ച പദവികളും, അധ്യാപകരുടെ മികച്ച ഗവേഷണ പ്രബന്ധങ്ങളും റാങ്കിങ്ങില്‍ നിര്‍ണായകമായി .