ന്യൂ ജേഴ്സി: ദുഃഖവെള്ളിയാഴ്ച ദിവസം ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മതബോധന വിദ്യാര്‍ഥികള്‍ നടത്തിയ പീഡാനുഭവ ദൃശ്യവതരണം ഭക്തിസാന്ദ്രമായി. കുരിശിന്റെ വഴിയിലെ ഓരോ രംഗങ്ങളും വളരെ ഭക്തിപൂര്‍വം ധ്യാനിക്കുവാന്‍ ഈ ദൃശ്യവതരണം ഏവരെയും സഹായിച്ചു.
ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍, മതബോധന സ്കൂള്‍ പ്രിന്‍സിപ്പല്‍ ജൂബി കിഴക്കേപ്പുറം എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന അദ്ധ്യാപകര്‍ പരിപാടികള്‍ ക്രമീകരിച്ചു.