ചിരിക്കാന്‍ മറന്ന ഇടയശ്രേഷ്ഠര്‍

ക്രിസ്തു ചിരിച്ചതായി ബൈബിളില്‍ പറയുന്നില്ല. 100 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഫോട്ടോകള്‍ പരിശോധിച്ചാല്‍ അതില്‍ ചിരിക്കുന്ന മുഖങ്ങളേ ഇല്ല എന്നത് അത്ഭുതമാണ്. എന്നാലിന്നോ, എല്ലാ ഫോട്ടോകളിലും ചിരിക്കുന്ന മുഖങ്ങള്‍ മാത്രം.
സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പുമാര്‍ എല്ലാവരും തന്നെ ”പ്രസന്ന വദന’ രായിരുന്നു. കര്‍ദ്ദിനാള്‍ ആന്റണി പടിയറയുടെ ഫലിതങ്ങളെക്കുറിച്ച് ഒരു പുസ്തകം തന്നെയുണ്ട്. മാര്‍ വര്‍ക്കി വിതയത്തില്‍ സന്ന്യാസ ഗൗരവം നിലനിര്‍ത്തിയേ പുഞ്ചിരിക്കാറുള്ളൂ. മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ നര്‍മ്മഭാഷണ ചാതുര്യം ഹഠാദാകര്‍ഷിക്കും. മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ ചിരിയില്‍ നിറഞ്ഞ സംഭാക്ഷണവും വിനയവും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു. നര്‍മ്മബോധം ആരോഗ്യത്തിന്റെ ലക്ഷണമെന്നാണ് വൈദ്യശാസ്ത്രം പറയുക.
Fr. Thomas Kotto0r

Previous Post

കെ.സി.ഡബ്ള്യൂ.എ ആയുര്‍വേദ ക്യാമ്പ്

Next Post

പുന്നത്തുറ: പ്ളാച്ചേരിപ്പുറത്ത് (പെരുമാനൂര്‍) ഏലിയാമ്മ കുര്യാക്കോസ്

Total
0
Share
error: Content is protected !!