മോനിപ്പള്ളി എം. യു. എം ആശുപത്രിയില്‍ ജനിച്ച കുട്ടികളുടെ സംഗമം നടത്തി

മോനിപ്പള്ളി : എം .യു .എം ആശുപത്രിയുടെ വജ്ര ജൂബിലി ആഘോഷത്തിന്‍്റെ ഭാഗമായി എം.യു. എം “KIDDOS BANQUET 2024” എന്ന പേരില്‍ 2006 മുതല്‍ 2024 വരെ ഈ ആശുപത്രിയില്‍ ജനിച്ച കുട്ടികളുടെ സംഗമം നടത്തി. സെന്‍റ് ജോസഫ്സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. അനിത അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ സെന്‍റ്. സ്റ്റീഫന്‍സ് ഫൊറോന വികാരി. ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മോട്ടീവേഷന്‍ സ്പീക്കറും ഫുട്ട് ആര്‍ട്ടിസ്റ്റുമായ ജിലുമോള്‍ മാരിയറ്റ് തോമസ് വിശിഷ്ടാതിഥിയായിരുന്നു. ഫാ. മാത്യു കുഴിപ്പള്ളില്‍, ഫാ. മാത്യൂ ഏറ്റിയേപ്പള്ളില്‍, ജോണീസ് പി. സ്റ്റീഫന്‍, ന്യൂജന്‍്റ് ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി. പ്രിന്‍സി സ്വാഗതം ആശംസിച്ചു. കുട്ടികളുടെ കൂടിച്ചേരലിന്‍്റെ ഭാഗമായി “പ്രകൃതിയെ സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെ 900 വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്‍െറ ഭാഗമായി ആദ്യ വൃക്ഷത്തൈ വിതരണം ഡോ. സിന്‍സി ജോസഫ് (വൈസ് പ്രിന്‍സിപ്പല്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളജ് ) നടത്തുകയും ചെയ്തു. സീനിയര്‍ ഗൈനക്കോളജിസ്റ് സി. ഡോ. ഗ്രേസി, പീഡിയാട്രീഷന്‍ സി . ഡോ. ധന്യ , ഡോ. സിന്‍സി ജോസഫ് എന്നിവരും അനുഭവങ്ങള്‍ പങ്കുവച്ചു.  പ്രോഗ്രാം കണ്‍വീനര്‍ സി. ഡോ. ദീപ്തി നന്ദി പറഞ്ഞു.

Previous Post

ലേഖന മത്സരം

Next Post

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപത സമാപനം ഏപ്രില്‍ 13 ന്

Total
0
Share
error: Content is protected !!