ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ മാതൃദിനാഘോഷം മെയ് 12 ഞായറാഴ്ച ആചരിക്കും. മെന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് വിപുലമായ രീതിയില്‍ ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്. ഇടവകയിലെ എല്ലാ അമ്മമാര്‍ക്കുമായി ഫോട്ടോ ഷൂട്ട് മത്സരവും നടത്തുന്നുണ്ട്. മാതൃസ്നേഹം പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ ചിത്രം നല്‍കേണ്ട അവസാന ദിവസം മെയ് പത്ത് വെള്ളിയാഴ്ച ആയിരിക്കും. മാതൃദിനമായ മെയ് 12 ന് അമ്മമാരെ പ്രത്യേകം ആദരിക്കുകയും തുടര്‍ന്ന് എല്ലാ അമ്മമാര്‍ക്കുമായി പ്രത്യേകം സ്നേഹവിരുന്നും ക്രമീകരിക്കും. അന്നേ ദിവസം ബേബി റണ്‍ മത്സരവും ഉണ്ടായിരിക്കുന്നതാണ്. മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ സജി ഇറപുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മാതൃദിനാഘോഷത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.