മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി വിതരണോദ്ഘാടനം നടത്തി

കണ്ണൂര്‍: മലബാര്‍സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റി,കേരളസംസ്ഥാന പിന്നോക്കവിഭാഗ വികസനകോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട ്കണ്ണൂര്‍, കോസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരു വനിതാസ്വാശ്രയസംഘങ്ങള്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയുടെ ഉദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്ററല്‍സെന്‍്ററില്‍വച്ച്കേരളസംസ്ഥാന പിാേക്കവിഭാഗവികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി.കെ.പ്രസാദ് നിര്‍വ്വഹിച്ചു. രാജപുരം, മടമ്പംമേഖലകളിലെ ആളുകളെ പ്രതിനിധീകരിച്ച് രാജപുരം ഫൊറോനപള്ളിവികാരി. ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍, മടമ്പംഫൊറോന പള്ളിവികാരി.ഫാ.ഫിലിപ്പ്രാമച്ചനാട്ട് എന്നിവര്‍ ചെയര്‍മാനില്‍ നി്ചെക്ക്സ്വീകരിച്ചു. മാര്‍.ജോസഫ് പ???ാരശ്ശേരില്‍ അദ്ധ്യക്ഷതവഹിച്ചു. ബറുമറിയം പാസ്റ്ററല്‍സെന്‍്റര്‍ഡയറക്ടര്‍ ഫാ.ജോയ് കട്ടിയാങ്കല്‍ സ്വാഗതം ആശംസിച്ചു. മലബാര്‍ സോഷ്യല്‍സര്‍വ്വീസ്സൊസൈറ്റിസെക്രട്ടറി ഫാ.സിബിന്‍ കൂട്ടകല്ലൂങ്കല്‍ പദ്ധതി വിശദീകരണം നടത്തി. പിന്നോക്കവിഭാഗവികസനകോര്‍പ്പറേഷന്‍ ബോര്‍ഡ്അംഗങ്ങളായ ടി.ടി.ബൈജു, അഡ്വ. പി.ഉദയകുമാര്‍, കോര്‍പ്പറേഷന്‍ കണ്ണൂര്‍ ജില്ലാമാനേജര്‍ പി.ശ്രീകുമാര്‍, അസി.മേനേജര്‍.ജിതിന്‍, മലബാര്‍മേഖലയിലെ വൈദികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിപ്രകാരം രാജപുരം-മടമ്പംമേഖലയിലെ 27-സ്വാശ്രയസംഘങ്ങളിലെ 196-വനിതകള്‍ക്കാണ് സ്വയംതൊഴില്‍പദ്ധതിപ്രകാരം മിതമായ പലിശനിരക്കില്‍ ഒരുകോടിവായ്പ അനുവദിച്ചത്.

 

Previous Post

ഉഴവൂര്‍: തെരുവക്കാട്ടില്‍ അന്നമ്മ

Next Post

കുടിയേറ്റ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!