മറ്റക്കര  ക്‌നാനായ കുടുംബ സംഗമവും മികച്ച കര്‍ഷകരെ ആദരിക്കലും നടത്തി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മറ്റക്കര മണ്ണൂര്‍ പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബ  സംഗമവും, മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് മാത്യു ഒഴുങ്ങാലില്‍ അധ്യക്ഷത വഹിച്ച യോഗം കെ.സി.സി രൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് ചാപ്ലയിന്‍ ഫാ. സിറിയക്ക് മറ്റത്തില്‍ അനുഗ്രഹ പ്രഭാക്ഷണംനടത്തി.  വിള പ്രദര്‍ശന മല്‍ത്സരത്തില്‍ വിജയികളായവര്‍ക്ക് കെ.സി.സി. രൂപത ജോയിന്റ് സെക്രട്ടറിയും കര്‍ഷക ഫോറം ചെയര്‍മാനുമായ എം.സി. കുര്യാക്കോസ് ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. കെ.സി.സി ഫൊറോന പ്രസിഡന്റ് അഡ്വ: ഷൈബി കണ്ണാമ്പടം , ടിറ്റി ജോസഫ്, കെ.പി. ജോസഫ് കൊന്നയ്കല്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ജേയ്ക്കബ്ബ് വാണിയംപുരയിടം സ്വാഗതവും മനോജ് ഒഴുങ്ങാലില്‍ കൃതജ്ഞതയും പറഞ്ഞു.

 

 

Previous Post

സമര്‍പ്പിത സംഗമം നടത്തി

Next Post

25-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍

Total
0
Share
error: Content is protected !!