ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറായി മാത്യു പി കെ, പാണ്ടവത്ത് നിയമിതനായി. ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ചെയര്‍മാന്‍ പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ സൊസൈറ്റിയുടെ പുതിയ മാനേജിങ് ഡയറക്ടര്‍ മാത്യു പി കെ യെ സ്വീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയിരുന്നു . 35 വര്‍ഷത്തിലധികമായി ബാങ്കിങ് സേവനരംഗത്ത് ഉന്നത സ്ഥാനങ്ങളില്‍ ജോലിചെയ്ത മാത്യു പി കെ യുടെ സേവനം നമ്മുടെ സൊസൈറ്റിയുടെ വളര്‍ച്ചക്ക് മുതല്‍കൂട്ടാകുമെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയെ കോ-ഓപ്പറേറ്റീവ് രംഗത്ത് മുന്‍നിരയിലേക്ക് എത്തിക്കുവാന്‍ സാധിക്കുമെന്ന് നിയുക്ത മാനേജിങ് ഡയറക്ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇദ്ദേഹം ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ ചര്‍ച്ച് ഇടവകാംഗം ആണ്.