മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ പെരിക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സംഗീത വനിതാസ്വാശ്രയസംഘാംഗങ്ങള് ജലദിനം ആഘോഷിച്ചു. ജലം അമൂല്യമാണെന്നും, ഓരോതുള്ളി ജലവും കരുതലോടെ ഉപയോഗിക്കണമെന്നും കഠിനമായ ചൂടും, വരള്‍ച്ചയും കൂടി വരുന്ന ഈ സാഹചര്യത്തില്‍ ജലം നല്‍കുന്നത് ഒരു പുണ്യ പ്രവൃത്തിയാണെന്നും അത് എല്ലാ ജീവജാലങ്ങള്‍ക്കും ഉയിരും, ഉണര്വ്വുമാണെന്നും തൈകള്‍ക്ക് ജലം നല്‍കികൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ബെന്നി പറയുകയുണ്ടായി. സി. അനില. എസ്. വി. എം, ആനിമേറ്റര്‍ സ്റ്റെനി ബിജു എന്നിവര്‍ പങ്കെടുത്തു.
ലോക ജലദിനാഘോഷവുമായി മാസ്സ് വനിതാ സ്വാശ്രയസംഘാംഗങ്ങള്‍
