രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രാജപുരം ഫൊറോന ക്നാനയ കത്തോലിക്കാ കോണ്‍ഗ്രസ്സ്, രാജപുരം പയസ് ടെന്‍ത് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാജപുരം പയസ് ടെന്‍ത് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക പഠനശിബിരം മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ലോകത്തില്‍ ഏറ്റവും കുടുതല്‍ ആനന്ദം നല്കുന്ന ഒരു പ്രവൃത്തി കൃഷിയാണെന്നും, കൃഷിയെ നമുക്ക് മാറ്റി നിര്‍ത്താന്‍ സാധ്യമല്ളെന്നും, കാര്‍ഷിക സംസ്ക്കാരം നമ്മുടെ പൈതൃകമാണെന്നും മാര്‍ ജോസഫ് പണ്ടാരശേരല്‍ പറഞ്ഞു. നമ്മുടെ യുവജനങ്ങള്‍ക്ക് കൃഷിയെ ഒരു സംസ്ക്കാരമായി കാണാന്‍ സാധിക്കണമെന്നും പിതാവ് പറഞ്ഞു. രാജപുരം കെ. സി. സി. ഫൊറോന പ്രസിഡന്‍്റ് ഒ. സി . ജെയിംസ് ഒരപ്പാങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.
മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ. സി. സി രാജപുരം ഫൊറോന സെക്രട്ടറി സിജു ചാമക്കാലായില്‍ നന്ദി പറഞ്ഞു. സംയോജിത കാര്‍ഷിക- മൃഗസംരക്ഷണ പദ്ധതികളെ സംബന്ധിച്ച് മണ്ണൂത്തി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫ. ജോസഫ് മാത്യു, ജില്ലയിലെ പ്രത്യേക കൃഷിരീതികള്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ച് കാസര്‍ഗോഡ് ജില്ലാകൃഷിഓഫീസര്‍ ഷിജോ, ബാങ്ക് വായ്പ, സബ്സിഡികള്‍, കാര്‍ഷിക പദ്ധതികള്‍ എന്നിവയെക്കുറിച്ച് കെ. ജി. ബി. റിട്ട. റീജിയണല്‍ ബാങ്ക് മാനേജര്‍ സ്റ്റീഫന്‍ ജോസഫ് ഊരാളില്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
മാര്‍. ജോസഫ് പണ്ടാരശ്ശേരിലിന്‍്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വീടുകളില്‍ എല്ലാവരുടേയും സഹകരണത്തോടെ കുടുംബ കൃഷി വിവരങ്ങള്‍ കര്‍ഷകരില്‍ എത്തിക്കാന്‍ വാട്സ് ആപ്പ് ഗ്രൂപ്പ്, നല്ല കര്‍ഷകരെ ഇടവക തലത്തില്‍ ആദരിക്കല്‍, കോജേ്-സ്കൂള്‍ തലങ്ങളില്‍ കാര്‍ഷിക ക്ളബ്ബുകള്‍ രൂപികരിച്ച് പുതിയ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കല്‍, നഷ്ടപ്പട്ട പോകുന്ന കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യാധിഷ്ഠിത ഉത്പ്പന്നങ്ങളാക്കി മാറ്റല്‍. ഞായറാഴ്ച്ച ചന്തകള്‍ രൂപീകരിക്കല്‍ കൃഷി വകുപ്പിന്‍്റേയും, കാര്‍ഷിക സര്‍വ്വകലാശാലകളുടേയും സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കല്‍, കോജേ് തലത്തില്‍ മൈക്രോ ബയോളജി ഡിപ്പാര്‍ട്ട് മെന്‍്റിന്‍്റെ സഹകരണത്തോടെ തെങ്ങ് കയറ്റം പോലുള്ള സ്കില്‍ പഠിപ്പിക്കല്‍, തേനീച്ച വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കല്‍. കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണനം നടത്താന്‍ വിദേശ സാധ്യതകള്‍ ആരായല്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ചു.
സമാപനസമ്മേളനത്തില്‍ രാജപുരം ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കല്‍ അദ്ധ്യക്ഷത വഹിച്ചു . കെ. സി. സി. മലബാര്‍ റീജിയണ്‍ പ്രസിഡന്‍റ് ജോസഫ് കണിയാംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. രാജപുരം പയസ് ടെന്‍ത് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി. പ്രൊഫ. ജിന്‍സി ജോസഫ് പ്രസംഗിച്ചു. കെ. സി. സി മലബാര്‍ റീജിയണ്‍ ട്രഷറര്‍ ഫലിപ്പ് കൊട്ടോടി നന്ദി പറഞ്ഞു. രാജപുരം പയസ് ടെന്‍ത് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ബിജു ജോസഫ്, മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍, കെ. സി. സി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.