കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ധനലക്ഷമി ബാങ്കിന്റെ സഹകരണത്തോടെ പെരിക്കല്ലൂര്‍ ഫൊറോനയിലെ കാപ്പി സെറ്റ്, ക്രൈസ്റ്റ് നഗര്‍ എന്നീ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വരുമാന പദ്ധതിക്കായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യ ത്തോടെ വായ്പാ പദ്ധതി ഒരുക്കി. ഇതിന്റെ ഭാഗമായി കാപ്പിസെറ്റ് സെന്റ് മേരീസ് പാരിഷ്ഹാ ളില്‍ വച്ച് നടത്തിയ പൊതുസമ്മേളനം കാപ്പിസെറ്റ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ മുടക്കോടി ഉദ്ഘാടനം ചെയ്തു. ധനലക്ഷമി ബാങ്ക് മാനന്തവാടി ശാഖ മാനേജര്‍ ഷിബി ജോജി അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പു ള്ളില്‍ സ്വാഗതം അറിയിച്ചു. പദ്ധതിപ്രകാരം 30-വനിതകള്‍ക്ക് 30-ലക്ഷം രൂപ ലിങ്കേജ് വായ്പ അനുവദിച്ചു. മാസ്സ് ഓഫീസ് സ്റ്റാഫ് മനോജ് എം നേതൃത്വം നല്‍കി.