പതിനൊന്നാമത് മാര്‍ മാക്കീല്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 29-ന്

ബ്രാന്‍ഡന്‍ (ഫ്ളോറിഡ): താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളിയില്‍ നടക്കുന്ന പതിനൊന്നാമത് മാര്‍ മാക്കീല്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുതിയതായി നിര്‍മ്മിച്ച ആധുനിക കോര്‍ട്ടടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

മാര്‍ച്ച് 29 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മാണി മുതല്‍ ടൂര്‍ണമെന്റ് ആരംഭിക്കും. ഫ്‌ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നായി മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍, കോളേജ് വിഭാഗങ്ങളിലായി നിരവധി ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.

കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും പിന്നീട് ദൈവദാസനുമായി ഉയര്‍ത്തപ്പെട്ട ബിഷപ്പ് മാര്‍ മാത്യു മാക്കീലിന്റെ സ്മരണാര്‍ത്ഥമാണ് കഴിഞ്ഞ പത്തു വര്‍ഷമായി ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

 

Previous Post

ലഹരി വിരുദ്ധ പ്രതിഞ്ജ

Next Post

എസ് എച്ച് മൗണ്ട് ആശ്രമ ദേവാലയത്തില്‍ 40 മണിക്കുര്‍ ആരാധന

Total
0
Share
error: Content is protected !!