കോട്ടയം അതിരൂപതയിലെ സമുദായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ അതിരൂപതാ ഭാരവാഹികളുടെ സംയുക്ത നേതൃസംഗമം കോട്ടയം ബിഷപ്സ് ഹൗസില്‍ സംഘടിപ്പിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നു സംഘടനകളുടേയും അതിരൂപതാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്കുകയും ചെയ്തു.