വൈദികനു നേരെ നടന്ന ആക്രമണം അപലപനീയം: കോട്ടയം അതിരൂപത ജാഗ്രത സമിതി

പൂഞ്ഞാര്‍ സെന്‍്റ് മേരിസ് പള്ളി മൈതാനിയില്‍ അതിക്രമിച്ചു കയറി ബഹളമുണ്ടാക്കുകയും ആരാധനയ്ക്ക് തടസ്സം സൃഷ്ടിക്കുകയും അസിസ്റ്റന്റ് വികാരിയെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത നടപടിയെ കോട്ടയെ അതിരൂപതാ ജാഗ്രത സമിതി അപലപിച്ചു. മനപ്പൂര്‍വ്വം പ്രകോപനമുണ്ടാക്കി പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണിതെന്നു സമിതി വിലയിരുത്തി. ഇതിനു സമാനമായ പ്രവര്‍ത്തനങ്ങള്‍ ഇതിനു മുന്‍പ് ഉണ്ടായത് നിയമപാലകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇക്കാര്യങ്ങളില്‍ വേണ്ട കര്‍ശന നിയമനടപടികള്‍ എടുക്കാത്തതാണ് ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമാകുന്നതെന്ന് അധികാരികള്‍ തിരിച്ചറിയണം. ആകയാല്‍ അധികാരികള്‍ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി വേണ്ട നിയമനടപടികളെടുത്ത് നാടിന്റെ സമാധാന അന്തരീക്ഷവും മതസൗഹാര്‍ദ്ദതയും ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്ന് കോട്ടയം അതിപൂതാ ജാഗ്രതാ സമിതി ആവശ്യപ്പെടുന്നു.

 

Previous Post

അമ്മമാരുടെ ക്രിയാത്മക ഇടപെടല്‍ കാലഘട്ടത്തിന് അനിവാര്യം: മാര്‍ മാത്യു മൂലക്കാട്ട്

Next Post

മദ്യവിരുദ്ധ ഞായര്‍ ആചരണം ഫെബ്രുവരി 25ന്

Total
0
Share
error: Content is protected !!