അമ്മമാരുടെ ക്രിയാത്മക ഇടപെടല്‍ കാലഘട്ടത്തിന് അനിവാര്യം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: അമ്മമാരുടെ ക്രിയാത്മക ഇടപെടല്‍ കാലഘട്ടത്തിന് അനിവാര്യമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ 2024-26 വര്‍ഷത്തിലെ അതിരൂപതാ പ്രവര്‍ത്തനോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരുടെ ക്രിയാത്മക നേതൃത്വത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബത്തിലും സമൂഹത്തിലും ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കി. ഫാ. ജോയി കട്ടിയാങ്കല്‍, ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, സില്‍ജി സജി, സി. കരുണ എസ്.വി.എം, ബിന്‍സി ഷിബു, സി. സൗമി എസ്.ജെ.സി, ലീന ലൂക്കോസ്, ലൈലമ്മ ജോമോന്‍, അനി തോമസ്, ഏലിയാമ്മ ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു യോഗത്തില്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് സി.ഡോ. ജോവാന്‍ ചുങ്കപ്പുര ക്ലാസ്സ് നയിച്ചു. കെ.സി.ഡബ്ല്യു.എയുടെ ഭാവി പ്രവര്‍ത്തനനിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. യൂണിറ്റ് – ഫൊറോന-റീജിയണല്‍-അതിരൂപതാ ഭാരവാഹികളും കെ.സി.ഡബ്ല്യു.എ അംഗങ്ങളും പങ്കെടുത്തു.

 

Previous Post

പൂഞ്ഞാര്‍ സംഭവം വേദനയും ആശങ്കയും ഉളവാക്കുന്നു-മാര്‍ മാത്യു മൂലക്കാട്ട്

Next Post

വൈദികനു നേരെ നടന്ന ആക്രമണം അപലപനീയം: കോട്ടയം അതിരൂപത ജാഗ്രത സമിതി

Total
0
Share
error: Content is protected !!