ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്നതവിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഉന്നത വിദ്യാഭ്യാസ ധനസഹായപദ്ധതിയുടെ ഉദ്ഘാടനം ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ. നിര്‍വഹിച്ചു. 8,20,000 രൂപയാണ് 71 പേര്‍ക്കായി വിതരണം ചെയ്തത്. ക്‌നാനായ സൊസൈറ്റിയുടെ പത്താമത് വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ബിനോയി ഇടയാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ തോമസ് പീടികയില്‍, മാനേജിംഗ് ഡയറക്ടര്‍ സിബി ആന്റണി, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍, ഓഡിറ്റര്‍ ജോസ് മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡയറക്ടര്‍മാരായ ജോയി തോമസ് പുല്ലാനപ്പള്ളില്‍, തൊമ്മിക്കുഞ്ഞ് വെട്ടിക്കാട്ട്, തോമസ് ഇലയ്ക്കാട്ട്, ടോമി കൊച്ചാനയില്‍, ജില്‍മോന്‍ മഠത്തില്‍, സൈമണ്‍ മണപ്പള്ളില്‍, സൈമണ്‍ ആറുപറയില്‍, ബേബി മുളവേലിപ്പുറത്ത്, ജെയിംസ് മലേപ്പറമ്പില്‍, സാബു കൂവക്കാട്ടില്‍, റ്റോം കീപ്പാറയില്‍, സൈമണ്‍ പാഴൂക്കുന്നേല്‍, സ്റ്റീഫന്‍ മൂരിക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉന്നതവിജയം നേടിയ അംഗങ്ങളുടെ കുട്ടികളെയും ആദരിച്ചു.

Previous Post

അലക്‌സ്‌നഗര്‍: ആക്കക്കുന്നേല്‍ ഏലി ജോസഫ്‌

Next Post

നീറിക്കാട്: കാവനാല്‍ ജോണ്‍ കോര

Total
0
Share
error: Content is protected !!