ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കരിങ്കുന്നം ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കരിങ്കുന്നം: ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ കരിങ്കുന്നം ബ്രാഞ്ച് ഉറുമ്പില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം ശ്രീ. പി.ജെ. ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു. ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.ജെ. ജോയി മുപ്രാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളി വികാരി റവ. ഫാ. ജെയിംസ് വടക്കേകണ്ടംകരി അനുഗ്രഹ പ്രഭാഷണം നടത്തി. ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വൈസ് ചെയര്‍മാന്‍ ശ്രീ. തോമസ് ഫിലിപ്പ് പീടികയില്‍, മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ബെന്നി പോള്‍, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. ജോജി ഇടാംപുറത്ത്, ശ്രീ. അജിമോന്‍ കെ.എസ്., കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കരിങ്കുന്നം പ്രസിഡന്റ് തോമസ്‌കുട്ടി കുര്യന്‍, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശ്രീ. ബിജോയി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.


ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടര്‍ ജില്‍മോന്‍ ജോണ്‍ മഠത്തില്‍ നിക്ഷേപ സ്വീകരണം നടത്തി. ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടര്‍ ബേബി സൈമണ്‍ മുളവേലിപ്പുറത്ത് ഓഹരി പത്രവിതരണം നടത്തി.
ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടര്‍മാരായ ടോമി മാത്യു കൊച്ചാനയില്‍, ഷൈജി കുര്യാക്കോസ് ഓട്ടപ്പള്ളില്‍, ജെയിംസ് തോമസ് മലേപ്പറമ്പില്‍, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍, ബ്രാഞ്ച് മാനേജര്‍ ദിവ്യാ മാത്യു കല്ലേല്‍, ബിസിനസ് ഹെഡ് എലിസബത്ത് ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

മാഞ്ഞൂര്‍സൗത്ത്: കുളത്തുംതലയില്‍ ചാച്ചി ഫിലിപ്പ്

Next Post

നീറിക്കാട്: വെളിയന്തറയില്‍ മാത്യു തോമസ്

Total
0
Share
error: Content is protected !!