കിടങ്ങൂര്‍ ഫൊറോനയില്‍ ജീസസ് യൂത്ത് ധ്യാനം നടന്നു

2024 – 2025 വര്‍ഷം കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക്ക് കമ്മീഷനും സംയുക്തമായി യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രാര്‍ത്ഥനാ വര്‍ഷമായി ആചരിക്കുന്നതിന്‍െറ ഭാഗമായുള്ള റൂട്ട് 2 റൂട്ട് ആരാധന കിടങ്ങൂര്‍ ഫോറോനായിലെ എല്ലാ പള്ളികളിലും അനേകം ആളുകളുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു.
കിടങ്ങൂര്‍ ഫോറോനായിലെ 8,9,10 ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ സെന്‍്ററില്‍ വച്ച് നടത്തപ്പെട്ടു. ബ്ര. സണ്ണി തയ്യില്‍ നയിച്ച ധ്യാനത്തില്‍ കിടങ്ങൂര്‍ ഫൊറോനായിലെ 60 കുട്ടികളും പത്തോളം ജീസസ് യൂത്ത് വോളണ്ടിയര്‍മാരും നിരവധി സന്യസ്തരും പങ്കെടുത്തു. മിഷന്‍ ലീഗ് അതിരൂപത ചാപ്ളെയിന്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ടും, അതിരൂപത മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയിലും ധ്യാന ദിവസങ്ങളില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോസ് പുതൃക്കയില്‍ ആരാധന നയിച്ചു. സെന്‍്റ് ജോസഫിലെയും, വിസിറ്റേഷന്‍ സമൂഹത്തിലെയും സിസ്റ്റേഴ്സ് കൗണ്‍സിലിങ്ങിന് സഹായിച്ചു. കോട്ടയം അതിരൂപത ജീസസ് യൂത്ത് ചാപ്ളയിന്‍ ഫാ. സില്‍ജോ ആവണിക്കുന്നേലും, സിസ്റ്റര്‍ ആനിമേറ്റര്‍ സി. ഐറിന്‍ ്എസ്.ജെ.സിയും, കിടങ്ങൂര്‍ ഫൊറോനാ ജീസസ് യൂത്ത് അംഗങ്ങളും നേതൃത്വം നല്‍കി.

 

Previous Post

കലാ സാഹിത്യ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടി മ്രാല ഇടവക

Next Post

മ്രാല കെ.സി.സി വീട് പണിതു നല്‍കി

Total
0
Share
error: Content is protected !!