ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ ഇടവകകളില്‍ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കായി എല്ലാ ഫൊറോനകളിലും പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കിടങ്ങൂര്‍ ഫൊറോനയില്‍ പരിശീലനം നടത്തി. കിടങ്ങൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ സംയുക്ത കൂടിവരവ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പാരിഷ് കൗണ്‍സിലുകളുടെ ദര്‍ശനവും ദൗത്യങ്ങളും എന്ന വിഷയത്തില്‍ ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ ക്ലാസ്സ് നയിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി.കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. ജോസ് നെടുങ്ങാട്ട് സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി ബിനോയി ഇടയാടിയില്‍ കൃതജ്ഞതയര്‍പ്പിച്ചു. ഫൊറോനയിലെ ഇടവകകളില്‍ നിന്നുള്ള വികാരിയച്ചന്മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

 

 

 

Previous Post

ബി.സി.എം കോളേജില്‍ ഏകദിന ശില്പശാല നടത്തി

Next Post

കിടങ്ങൂര്‍: കടുതോടില്‍ (കോച്ചാപ്പള്ളില്‍) അന്നമ്മ തോമസ്

Total
0
Share
error: Content is protected !!