കെ.സി.വൈ.എല്‍ 55 മത് ജന്മദിനാഘോഷവും വാര്‍ഷിക സമാപനവും നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ സംഘടനയുടെ അതിരൂപതാ തല 55 ആമത് ജന്മദിന ആഘോഷവും 2022-23 പ്രവര്‍ത്തന വര്‍ഷ വാര്‍ഷികവും സമാപനവും ചെറുകര യൂണിറ്റില്‍  നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിന്‍ ജോസ് പാറയില്‍ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍.മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. സുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് ഏറ്റവും നല്ല ഫൊറോനയായ ഇടയ്ക്കാട്ട് ഫൊറോനയ്ക്കും, ഏറ്റവും നല്ല യൂണിറ്റ് ആയ കരിങ്കുന്നം യൂണിറ്റിനും മറ്റ് വിവിധ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ യൂണിറ്റുകള്‍ക്കും, വ്യക്തികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ മൈലാഞ്ചിയിടീല്‍ മത്സരത്തില്‍ കോട്ടയം അതിരൂപതയിലെ വിവിധ യൂണിറ്റുകള്‍ പങ്കെടുത്തു, മത്സരത്തില്‍ മറ്റക്കര, പുന്നത്തുറ,നീണ്ടൂര്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കെ.സി.വൈ.എല്‍ അതിരൂപത സമിതി അംഗങ്ങള്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ചെറുകര യൂണിറ്റ് അംഗങ്ങള്‍, കിടങ്ങൂര്‍ ഫൊറോനാ സമിതി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

കണ്ണങ്കര: കുഴക്കിയിൽ ലീലാമ്മ.ജോസ്

Next Post

പ്രേഷിത കുടിയേറ്റവും വിശുദ്ധ കുര്‍ബാന യോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളില്‍ ക്‌നാനായസമുദായത്തെ നിലനിര്‍ത്തുന്നത്: മാര്‍ ജോസഫ് പണ്ടാരശ്ശേരി

Total
0
Share
error: Content is protected !!