കെ.സി.വൈ.എല്‍ യുവതികള്‍ക്കായി `ദര്‍ശന്‍ 2021′ ഓണ്‍ലൈന്‍ വെബിനാര്‍ നടത്തി

കോട്ടയം: കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ യുവതികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബ്ബിനാര്‍ `ദര്‍ശന്‍ 2021′ സൂമിലൂടെ നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ്‌ ലിബിന്‍ ജോസ്‌ പാറയില്‍ അധ്യക്ഷത വഹിച്ചു. ക്‌നാനായ സമുദായം കാത്തു പരിപാലിക്കേണ്ടതില്‍ യുവതികളുടെ പങ്കിനെക്കുറിച്ചും, കുടുംബജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പുന്നത്തുറ ഇടവകാംഗമായ തോമസ്‌ കുര്യനും യുവതികള്‍ കൈവരിക്കേണ്ട വൈകാരിക പക്വത, സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച്‌ ജീവന സൈക്കോ സ്‌പിരിച്വല്‍ സെന്റര്‍ ഡയറക്‌ടര്‍ ഡോ. സി. പ്രീതയും ക്ലാസുകള്‍ നയിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സന്ദേശം നല്‍കി. മീറ്റിങ്ങില്‍ വിവിധ ഇടവകകളില്‍നിന്നുമായി 400 ഓളം യുവതികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. വെബ്ബിനാറില്‍ അതിരൂപത ജനറല്‍ സെക്രട്ടറി ബോഹിത്‌ ജോണ്‍സണ്‍, അതിരൂപത ജോയിന്റ്‌ സെക്രട്ടറി അച്ചു അന്ന ടോം എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ഭാരവാഹികളായ ജോസുകുട്ടി ജോസഫ്‌, ആല്‍ബര്‍ട്ട്‌ തോമസ്‌, അമല്‍ അബ്രഹാം, ഡയറക്‌ടര്‍ ഷെല്ലി ആലപ്പാട്ട്‌, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ എസ്‌.ജെ.സി എന്നിവര്‍ നേതൃത്വം നല്‍കി.

Next Post

അതിരൂപതയിലെ വൈദികരുടെ സ്​ഥലംമാറ്റം

Total
0
Share
error: Content is protected !!