വാട്ടര്‍ ബോട്ടില്‍ സമ്മാനിച്ചു

കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജപുരം ഹോളി ഫാമിലി എല്‍ പി സ്‌കൂളില്‍ അഡ്മിഷന്‍ എടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാട്ടര്‍ ബോട്ടില്‍ സമ്മാനിച്ചു. സ്‌കൂള്‍ അസംബ്ലിമധ്യേ കെസിവൈഎല്‍ പ്രസിഡണ്ട് റോബിന്‍ ഏറ്റിയേപ്പള്ളി വാട്ടര്‍ ബോട്ടില്‍ ഹെഡ്മാസ്റ്റര്‍ ഷൈബു കുരിശുംമൂട്ടിലിന് കൈമാറി. സ്‌കൂള്‍ മാനേജറും കെസിവൈഎല്‍ രാജപുരം യൂണിറ്റ് ചാപ്ലിയനുമായ ഫാ. ബേബി കട്ടിയാങ്കല്‍ സന്നിഹിതനായിരുന്നു. മരീസ പുല്ലാഴി, അബിയ മരുതൂര്‍, ജ്യോതിസ് നാരമംഗലം, ജെസ്ബിന്‍ ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

മാതൃദിനവും നഴ്‌സസ്ഡേയും ആഘോഷിച്ചു

Next Post

ഇടവകദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!