മാതൃദിനവും നഴ്‌സസ്ഡേയും ആഘോഷിച്ചു

ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ (KCWA) OMAN ന്റെ ആഭിമുഖ്യത്തില്‍ മാതൃദിനവും നഴ്‌സസ് ഡേയും റൂവിയിലുള്ള സ്റ്റാര്‍ ഓഫ് കൊച്ചിന്‍ പാര്‍ട്ടി ഹാളില്‍ വച്ച് 2023 ജൂണ്‍ രണ്ടാം തിയതി വൈകിട്ട് 8 മണിക്ക് നടത്തപ്പെടുകയുണ്ടായി. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം Sts. Peter and Paul Catholic church അസിസ്റ്റന്റ് വികാരി Fr. ഫിലിപ്പ് നെല്ലിവിള ഉദ്ഘാടനം ചെയ്തു. KCWA Oman പ്രസിഡന്റ് ശ്രീമതി ഷിന്‍സി സജി യോഗത്തിന് അധ്യക്ഷ ആയിരുന്നു. മുതിര്‍ന്ന അമ്മമാരെ പൊന്നാട അണിയിച്ചു ആദരിക്കുകയും എല്ലാ അമ്മമാര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. അതോടൊപ്പം തന്നെ എല്ലാ നഴ്‌സുമാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി പ്രത്യേകം ആദരിച്ചു.

പ്രസ്തുത യോഗത്തിന് KCCME Chairman ശ്രീ തോമസ് ബേബി, KCC Oman Precident ശ്രീ സഹീഷ് സൈമണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ പരിപാടികള്‍ യോഗത്തിന് മാറ്റു കൂട്ടി. ശ്രീമതി അഖില ഷൈന്‍, ശ്രീമതി അഷിത ജിന്‍സ്, ശ്രീമതി ലിബിത സ്റ്റിജോ, ശ്രീമതി സ്മിത തോമസ്, ശ്രീമതി ആതിര ടിജോ, കുമാരി നയന മനോജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

Next Post

വാട്ടര്‍ ബോട്ടില്‍ സമ്മാനിച്ചു

Total
0
Share
error: Content is protected !!