കെ.സി.വൈ.എല്‍  അതിരൂപതതല 2024-25 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സിന്‍ഡിക്കേറ്റ് നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ സംഘടനയുടെ 2024-25 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സിന്‍ഡിക്കേറ്റ് മിറ്റിംഗ് കോട്ടയം ചൈതന്യ പാസറ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തിന് അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍ സ്വാഗതം അറിയിച്ചു.അതിരൂപത ചാപ്ലയിന്‍ ഫാ.ചാക്കോ വണ്ടന്‍ കുഴിയില്‍ ആമുഖ സന്ദേശം നല്‍കി. അതിരൂപത ഡയറക്ടര്‍ ശ്രീ.ഷെല്ലി ആലപ്പാട്ട് സംസാരിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് പനന്താനത്ത്, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലില്‍,ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍ തലയ്ക്കമറ്റത്തില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.വിവിധ ഫൊറോനകളില്‍ നിന്നായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മീറ്റിംഗില്‍ പങ്കെടുത്തു.

 

Previous Post

നീറിക്കാട്: കിഴക്കേട്ട് മേരി മാത്യു

Next Post

ഫാ.ജോസഫ് ആറ്റുച്ചാലിനെ മര്‍ദ്ധിച്ച സംഭവത്തില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത സിന്‍ഡിക്കേറ്റ് പ്രതിഷേധം രേഖപ്പെടുത്തി

Total
0
Share
error: Content is protected !!