കെ.സി.വൈ.എല്‍ അതിരൂപതാതല ഓണാഘോഷവും ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗ മത്സരവും നടത്തപ്പെട്ടു

മറ്റക്കര: ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2022-23 പ്രവര്‍ത്തന വര്‍ഷത്തിലെ ആദ്യ ഓണാഘോഷവും 5-ാമത് കോട്ടയം അതിരൂപതതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗ മത്സരവും മറ്റക്കര മണ്ണൂര്‍ സെന്റ്. ജോര്‍ജ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചു.കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിന്‍ ജോസ് പാറയില്‍ അധ്യക്ഷത വഹിച്ചു. ക്‌നാനായ കത്തോലിക്കാ സമുദായത്തിന് പ്രതികൂലമായി കോട്ടയം ജില്ലാകോടതിയില്‍ പുറപ്പെട്ടുവിച്ച വിധിക്കെതിരെ മേല്‍ കോടതികളെ സമീപിക്കുമെന്നും, ക്‌നാനായ സമുദായത്തിന്റെ നിലനില്‍പ്പനെ ചോദ്യം ചെയ്യുന്ന ഈ വിധിക്കെതിരെ അനുകൂലമായ വിധി നേടിയെടുക്കുന്നതിനും സമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കോട്ടയം അതിരൂപതയോട് ചേര്‍ന്ന് കെ.സി.വൈ.എല്‍ പ്രവര്‍ത്തിക്കുമെന്നും അതിരൂപതാ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ അധ്യക്ഷപ്രസംഗത്തില്‍ വ്യക്തമാക്കി.
ഓണാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി ടീമുകള്‍ പങ്കെടുത്തു. നീണ്ടൂര്‍, കരിങ്കുന്നം, കൈപ്പുഴ യൂണിറ്റുകള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നവ്യാ മരിയ നീറിക്കാട്, രണ്ടാം സ്ഥാനം അമിത് ജോയ്‌സ് പൂഴിക്കോല്‍, മൂന്നാം സ്ഥാനം ഡില്ല ജോസ് കരിങ്കുന്നം എന്നിവര്‍ കരസ്ഥമാക്കി. കെ.സി.വൈ.എല്‍ അതിരൂപത ജനറല്‍ സെക്രട്ടറി ശ്രീ. ഷാരു സോജന്‍ കൊല്ലറേട്ട്, അതിരൂപതാ ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, കിടങ്ങൂര്‍ ഫൊറോന വികാരി ഫാ.ജോസ് നെടുങ്ങാട്ട് , കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോന ചാപ്ലിന്‍ ഫാ. ബെന്നി കന്നുവെട്ടിയില്‍, മറ്റക്കര യൂണിറ്റ് ചാപ്ലിന്‍ ഫാ.ജോസ് പൂത്യൂക്കയില്‍, കുറുപ്പിനകത്ത് കുടുംബാംഗം ജോയ്‌സി ജോസ്, മറ്റക്കര യൂണിറ്റ് പ്രസിഡന്റ്  ബെറ്റി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെ.സി.വൈ.ല്‍ അതിരൂപത വൈസ് പ്രസിഡന്റ് ജെറിന്‍ ജോയി പാറാണിയില്‍, ജോയിന്റ് സെക്രട്ടറി അലീന ലൂമോന്‍ പാലത്തിങ്കല്‍, ട്രഷറര്‍ ജയിസ് എം ജോസ് മുകളേല്‍, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് ,സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ SJC, മറ്റക്കര യൂണിറ്റ് ഭാരവാഹികളായ മെല്‍ബിന്‍ മാത്യുവെള്ളക്കട, എല്‍ബിന്‍ എബ്രഹാം തടത്തില്‍, അനില തോമസ് മണ്ണൂക്കുന്നേല്‍,ക്രിസ്റ്റോ ഷാജി ചിറപ്പുറത്തു,ആല്‍ബിന്‍ തോമസ് മണ്ണുക്കുന്നേല്‍,അനൂപ് രാജു കളപ്പുരയ്ക്കല്‍,ഗ്ലോറിയ മരിയ ജേക്കബ് ഇളപ്പനിക്കല്‍,നിബു ബെന്നി നടുവിലെകങ്ങഴക്കാട്ട്, ജേക്കബ് തോമസ് വാണിയംപുരയിടത്തില്‍, സി. ഹെലേന എസ്.വി.എം. എന്നിവര്‍ ഒരു മാസമായി നീണ്ടു നിന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കോട്ടയം അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ ത്രിദിന ലീഡര്‍ഷിപ്പ് ക്യാമ്പിന് വര്‍ണോജ്വലമായ തുടക്കം

Next Post

കോട്ടയം: കുടകശ്ശേരില്‍ കുര്യന്‍ അബ്രാഹം

Total
0
Share
error: Content is protected !!