മണക്കാട് ഇടവകയില്‍ ചുങ്കം ഫൊറോനയിലെ അത്മായ സംഘടനകളുടെ സംഗമം നടത്തി

മണക്കാട്: കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്‍്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചുങ്കം ഫൊറോന തല സംഘടനകളുടെ സംഗമം നടത്തപ്പെട്ടു. ചുങ്കം ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള കെ.സി.വൈ.എല്‍, കെ.സി.സി, കെ.സി.ഡബ്ളിയു.എ യൂണിറ്റ് ഭാരവാഹികളും ഉള്‍പ്പെടുത്തി നടന്ന സംഗമത്തില്‍ 140 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ഇതോടൊപ്പം കെ.സി.വൈ.എല്‍, കെ.സി.സി,കെ.സി.ഡബ്ളിയു.എ സംഘടനകളുടെ അതിരൂപത നേതൃത്വവും പരിപാടിയില്‍ സംബന്ധിച്ചു.
വിശുദ്ധ കുര്‍ബാനയുടെ ആരംഭിച്ച പരിപാടിയില്‍ “കേരള ക്രൈസ്തവ സഭ നേരിടുന്ന വെല്ലുവിളികളും കത്തോലിക്കാ സംഘടനകളുടെ പ്രസക്തിയും” എന്ന വിഷയത്തെ സംബന്ധിച്ച് ഫാ.ജോസഫ് കടുപ്പില്‍ സെമിനാര്‍ നയിച്ചു. പൊതുസമ്മേളനത്തില്‍ കെ.സി.വൈ.എല്‍ യൂണിറ്റ് പ്രസിഡന്‍്റ് ജിയോ ജോമോന്‍ കുന്നപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടര്‍ സാന്‍്റി കുന്നംചിറ സ്വാഗതം പറഞ്ഞു. വികാരി ഫാ. ദിപു ഇറപുറത്ത് ആമുഖപ്രഭാഷണവും നടത്തി. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളിയന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന പ്രസിഡന്‍്റ് നിതിന്‍ ജോസ് പനന്താനത്ത്, കെ.സി. ഡബ്ളിയു.എ ചുങ്കം ഫൊറോന പ്രസിഡന്‍്റ് ലിസി സണ്ണി,കെ.സി.സി ചുങ്കം ഫൊറോന പ്രസിഡന്‍്റ് ബെന്നി ഇല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. കെ.സി.സി അതിരൂപത പ്രസിഡന്‍്റ് ബാബു പറമ്പേടത്തുമലയില്‍, കെ.സി.വൈ.എല്‍ അതിരൂപത ജോയിന്‍്റ് സെക്രട്ടറി അലീന ലുമോന്‍ പാലത്തിങ്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചുങ്കം ഫൊറോനയിലെ മുഴുവന്‍ ഇടവകകളിലെയും കെ.സി.വൈ.എല്‍, കെ.സി.സി,കെ.സി.ഡബ്ളിയു.എ സംഘടന ഭാരവാഹികളെ യോഗത്തില്‍ ആദരിക്കുകയും പുരസ്ക്കാരങ്ങള്‍ നല്‍കുകയും ചെയ്തു. കെ സി.വൈ.എല്‍ മണക്കാട് സില്‍വര്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ഷിനോ കുന്നപ്പിള്ളില്‍ നന്ദി പറഞ്ഞു.

Previous Post

പാചക പരിശീലനം സംഘടിപ്പിച്ചു

Next Post

യു. കെ യില്‍ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയനായി ക്നാനായ വിദ്യാര്‍ഥി

Total
0
Share
error: Content is protected !!