കുന്നശ്ശേരി പിതാവിന്‍്റെ കബറിടത്തിങ്കല്‍ തൊഴുകൈകളോടെ മണക്കാട് കെ.സി.വൈ.എല്‍

മണക്കാട് കെ.സി. വൈ. എല്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണക്കാട് ദേവാലയം അനുവദിച്ച , കെ.സി.വൈ. എല്‍ മണക്കാട് യൂണിറ്റിനെ ഏറെ സ്നേഹിച്ച അഭിവന്ദ്യ മാര്‍.കുര്യാക്കോസ് കുന്നശ്ശേരില്‍ പിതാവിന്‍്റെ ചരമവാര്‍ഷികത്തില്‍ കെ. സി. വൈ.എല്‍ മണക്കാട് യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ കെ.സി.സി ,കെ.സി.ഡബ്ള്യൂ.എ സംഘടനകള്‍ സംയുക്തമായി പിതാവിന്‍്റെ കബറിടത്തിങ്കല്‍ പോകുകയും ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു.മണക്കാട് നിന്നും എത്തിയ സംഘത്തെ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജിതിന്‍ വല്ലാര്‍ക്കാട്ടില്‍ സ്വീകരിച്ചു. ആത്മീയ യാത്രയ്ക്ക് കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റ് ചാപ്ളിയന്‍ ഫാ. ദിപു ഇറപുറത്ത് , യൂണിറ്റ് ഡയറക്ടര്‍ സാന്‍്റ്റി കുന്നംചിറ, സിസ്റ്റര്‍ അഡൈ്വസര്‍ സി. പ്രിയ എസ്.ജെ.സി, യൂണിറ്റ് കെ.സി.സി പ്രസിഡന്‍്റ് ജോസി കുന്നംചിറ, യൂണിറ്റ് കെ.സി.ഡബ്ള്യൂ.എ പ്രസിഡന്‍്റ് ഷീല തോമസ് മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

Next Post

കണ്ണങ്കര: പനങ്ങാട്ട് (കണ്ടത്തില്‍) മാത്യു ജോസഫ്

Total
0
Share
error: Content is protected !!