തനിമ നിലനിര്‍ത്താന്‍ യുവജന തീഷ്ണത അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

കുറ്റൂര്‍ : നൂറ്റാണ്ടുകളോളം സമുദായം പിന്തുടരുന്ന ക്‌നാനായ തനിമയെ കാത്തു പരിപാലിക്കുന്നതില്‍ യുവ ക്‌നാനായ സമുഹം തീഷ്ണത വച്ചുപുലര്‍ത്തണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പറഞ്ഞു. യുവജന ദിനാഘോഷത്തടനുബദ്ധിച്ച് കുറ്റൂര്‍ സെന്റ്‌മേരീസ് മലങ്കര ക്‌നാനായ കത്തോലിക്ക പള്ളിയില്‍ സംഘടിപ്പിച്ച ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് മലങ്കര ഫൊറോന തല പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് നീതി ലഭിക്കുന്നതിനായും യുവജനത ഉണര്‍ന്ന് പ്രവര്‍ത്തിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഫൊറോന പ്രസിഡന്റ് എബ്രഹാം നെടിയുഴത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.സി വൈ.ല്‍ കോട്ടയം അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി. മലങ്കര ഫൊറോന വികാരി ഫാദര്‍ റെനികട്ടേല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാദര്‍ റ്റിനീഷ് പിണര്‍ക്കായില്‍, ഫാദര്‍ ജിതിന്‍ തെക്കേകരോട്ട്, ഫാദര്‍ ജെയിംസ് പട്ടത്തേട്ട്, ജോണിസ് സ്റ്റീഫന്‍, ഷെല്ലി ആലപ്പാട്ട്, ജിമ്മി തോമസ് കൊച്ചുപറമ്പില്‍, സിസ്റ്റര്‍ പൂര്‍ണിമ SVM , സോനു ജോസഫ് ചക്കാലത്തറ, മേഘ കൊച്ചുമോന്‍, എബ്രഹാം പരുത്തി മൂട്ടില്‍ ,മിക്ക എലിസബേത്ത് മാത്യംഎന്നിവര്‍ പ്രസംഗിച്ചു.

 

Previous Post

മാതാപിതാക്കളെ ആദരിച്ചു

Next Post

ഏറ്റുമാനൂര്‍ ഇടവകയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉത്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!