കണ്ണുര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ 2024- 25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്‍ററില്‍ നടത്തപ്പെട്ടു. മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ടിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത സഹാ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജിയണ്‍ ചാപ്ളിയ്ന്‍ ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ , അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍, കെസി.ഡബ്ള്യൂ.എ മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ബിന്‍സി ടോമി എന്നിവര്‍ പ്രസംഗിച്ചു.
പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ‘ക്നാനായ റാമ്പ് വാക്’ മത്സരത്തിന്‍്റെ സമ്മാനദാനം അതിരൂപതാ ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് നിര്‍വഹിച്ചു. മത്സരത്തില്‍ പയ്യാവൂര്‍ വലിയ പള്ളി യൂണിറ്റ് ഒന്നാം സ്ഥാനവും ക്രൈസ്റ്റ് നഗര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും രാജപുരം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്പോട്ട് സ്കിപ്പിങ്ങ് മത്സരത്തില്‍ തേറ്റമല ഇടവകാംഗം ജെസവിന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രൈസ്റ്റ് നഗര്‍ യൂണിറ്റിലെ യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി. അതിരൂപത ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍ തലയ്ക്കമറ്റത്തില്‍, മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ ബിജു തോമസ് മുല്ലൂര്‍, മുന്‍ ഭാരവാഹികളായ ജോക്കി, സോയല്‍ , ഫൊറൊന ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃ;ം നല്‍കി.