യൂണിറ്റ് തല പ്രവര്‍ത്തന ഉദ്ഘാടനവും മാര്‍ഗരേഖ പ്രകാശനവും

കല്ലറ : കെ.സി.വൈ.ല്‍ കല്ലറ പുത്തന്‍പള്ളി യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും മാര്‍ഗരേഖ പ്രകാശനവും .കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ നിര്‍വഹിച്ചു. പൊതുയോഗത്തിന് മുന്നോടിയായി യൂണിറ്റ് ഡയറക്ടര്‍ ഡോ. ജിപിന്‍ വാക്കേപറമ്പില്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡന്റ് അഖില്‍ ജിയോ സോണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. ബൈജു എടാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ വരിക്കമാംതൊട്ടി, ഹെഡ്മാസ്റ്റര്‍ ടോമി തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ക്ലാരറ്റ്, ലേഡി അഡൈ്വസര്‍ ഓമല്‍ സ്റ്റീഫന്‍, സെക്രട്ടറി അഞ്ജലി സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് ജോസ്റ്റന്‍ കരിശേരിക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

മാഞ്ഞൂര്‍ സൗത്ത് കിഴക്കേ തൈപ്പറമ്പില്‍ സൈമണ്‍

Next Post

K C C യൂണിറ്റ് ഭാരവാഹികള്‍ വടക്കേഞ്ചേരി ദൈവ ദാന്‍ വൃദ്ധ സദനം സന്ദര്‍ശിച്ചു

Total
0
Share
error: Content is protected !!