മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ കൈപ്പുഴ ഫൊറോനയിലെ യുവജനങ്ങളുമായി സംവദിച്ചു

കല്ലറ: കെ സി വൈ എല്‍ കൈപ്പുഴ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ കല്ലറ സെന്‍്റ് തോമസ് പഴയ പള്ളിയില്‍ “ഇടയനോടൊപ്പം” സംവാദം നടത്തി. കല്ലറ പഴയ പള്ളി വികാരിയും യൂണിറ്റ് ചാപ്ളയിനുമായ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി ം സ്വാഗതം പറഞ്ഞു. മാര്‍ ജോസഫ് പണ്ടാരശേരില്‍ ആമുഖ സന്ദേശം നല്‍കി. അതത്തേുടര്‍ന്ന് യുവജനങ്ങളെ 14 ഗ്രൂപ്പുകളായി തിരിച്ച് വിവിധ വിഷയങ്ങളില്‍ യുവജനങ്ങളുടെ അഭിപ്രായം തേടുകയും യൂണിറ്റ് ഡയറക്ടേഴ്സ്സിന്‍്റെയും സിസ്റ്റര്‍ അഡൈ്വസഴ്സിന്‍്റെയും നേതൃത്വത്തില്‍ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു. തുടര്‍ന്ന് കുമ്പസാരത്തിനും ആരാധനയ്ക്കും ശേഷം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ യുവജനങ്ങളുടെ സഭ- സാമുദായിക വിഷയങ്ങളില്‍ ഉള്ള നിരവധി സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിശ്വാസ പരിശീലനത്തില്‍ അതിരൂപതലത്തില്‍ പ്ളസ് ടു വിഭാഗത്തില്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം കരസ്ഥമാക്കിയ ജെസ്റ്റീന മരിയ ജോസ് (കുറുമുള്ളൂര്‍), നേഹ അന്ന മാത്യു (കൈപ്പുഴ), കെ സി വൈ എല്‍ അതിരൂപത തലത്തില്‍ നടത്തിയ കായികമേളയില്‍ വനിതാ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായ ഏറ്റുമാനൂര്‍ ഇടവകാഗമായ മെല്‍ബ സാബു എന്നിവരെ ആദരിച്ചു. കെ സി വൈ എല്‍ കൈപ്പുഴ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കല്ലറ പഴയ പള്ളി യൂണിറ്റിന് ഓവറോള്‍ ട്രോഫി നല്‍കി ആദരിച്ചു.ഫൊറോന പ്രസിഡന്‍റ് മെല്‍വിന്‍ എബ്രഹാം പാറയില്‍ നന്ദി പറഞ്ഞു. ബറുമറിയം ആലാപനവും നടവിളിയും യുവജനങ്ങളില്‍ ആവേശം നിറച്ചു. 300 ഓളം യുവജനങ്ങള്‍ പങ്കെടുത്തു. പരിപാടിക്ക് കെ സി വൈ എല്‍ കൈപ്പുഴ ഫൊറോന ചാപ്ളയിന്‍ ഫാ. ടെസ്വിന്‍ വെളിയംകുളത്തേല്‍, ഡയറക്ടര്‍ ജസ്റ്റിന്‍ വെള്ളാപ്പള്ളിക്കുഴിയില്‍, സിസ്റ്റര്‍ അഡൈ്വസര്‍ ഷെറിന്‍ ടഖഇ, പ്രസിഡന്‍്റ് മെല്‍വിന്‍ എബ്രാഹം പാറയില്‍, സെക്രട്ടറി ജോഷ്വ മൈക്കിള്‍ വെട്ടിക്കാട്ട്, വൈസ് പ്രസിഡന്‍്റ് ആന്‍ മരിയ സജി, യൂണിറ്റ് പ്രസിഡന്‍്റുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും

Next Post

കോട്ടയം അതിരൂപതാ മിഷന്‍ലീഗ് നേതൃത്വപരിശീലന ക്യാമ്പ്- മിസിയോ 2023 ന് തുടക്കമായി

Total
0
Share
error: Content is protected !!