കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റിന്റെ യുവജനദിനാഘോഷവും, നവാഗതര്‍ക്ക് അംഗത്വ സ്വീകരണവും, അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണവും, കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനവും കൈപ്പുഴ സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടത്തപ്പെട്ടു. രാവിലെ വി. കുര്‍ബാനയ്ക്ക് മുമ്പായി നവാഗതര്‍ കാഴ്ചവെപ്പ് നടത്തുകയുണ്ടായി. വൈകുന്നേരം 5.30 മണിക്ക് കൈപ്പുഴ യൂണിറ്റ് ഡയറക്ടര്‍ ടോബി ജെയിംസ് പതാക ഉയര്‍ത്തി പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മനോഹരമായ ഒരു വെല്‍ക്കം ഡാന്‍സിന്റെ അകമ്പടിയോട് കൂടി അതിരൂപത ഭാരവാഹികളെ സ്വീകരിച്ചു. കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആല്‍ബിന്‍ ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് അതിരൂപത ഡയറക്ടര്‍ഷെല്ലി ആലപ്പാട്ട് പച്ചക്കറി വിത്തുകള്‍ യൂണിറ്റ് പ്രസിഡന്റ് . ആല്‍ബിന്‍ ബിജുവിന് കൈമാറികൊണ്ട് കൈപ്പുഴ യൂണിറ്റിന്റെ കൃഷികൂട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. കൈപ്പുഴ പള്ളിയുടെ വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, അസി.വികാരി ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ എന്നിവര്‍ ചേര്‍ന്ന് നവാഗതരെ തിരി കൊളുത്തി സ്വീകരിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും അതിരൂപത സെക്രട്ടറി അമല്‍ സണ്ണി, നവാഗതര്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. ഫോറോനാ പ്രസിഡന്റ് ആല്‍ബര്‍ട്ട് ടോമി യുവജനങ്ങളില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുന്നതിനായി കുടുക്കയും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി വിത്തുകളും നല്‍കുകയുണ്ടായി. തുടര്‍ന്ന് ഫൊറോന ഡയറക്ടര്‍ ജസ്റ്റിന്‍ മൈക്കിളും, അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസും ചേര്‍ന്ന് പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം കരസ്ഥമാക്കിയ യുവജനങ്ങള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി. തുടര്‍ന്ന് ‘കട്ടുറുമ്പ് ‘ടീമിലെ മെമ്പറായ അഡ്വ. ആല്‍ബിന്‍ ഒരു മികച്ച interactive session നയിച്ചു. തുടര്‍ന്ന് യുവജനങ്ങള്‍ക്ക് Thekkens blast ന്റെ നേതൃത്വത്തില്‍ നല്ലൊരു മ്യൂസിക്കല്‍ നൈറ്റും ശേഷം സ്‌നേഹവിരുന്നോടും കൂടി പരിപാടി സമാപിക്കുകയുമുണ്ടായി. യുവജന ആഘോഷത്തില്‍ അതിരൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളടക്കം എകദേശം 100 ഓളം പേര്‍ പങ്കെടുക്കുകയുണ്ടായി.