അരീക്കര കെ സി വൈ എല്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാള്‍ ടൂര്‍ണമെന്റ് താടിക്കാരന് എന്നറിയപ്പെടുന്ന പ്രശസ്ത ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുന്‍സര്‍ മാര്‍ക്ക് ആന്റണി ഉദ്ഘാടനം ചെയ്തു. കെ സി വൈ എല്‍ ചാപ്ലയിന്‍ ഫാ സ്റ്റാനി ഇടത്തിപറമ്പില്‍ അമുഖസന്ദേശം നല്കി.അരീക്കര കെ സി വൈ എല്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. വെളിയനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. കെ സി വൈ എല്‍ അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസ്, പരിപാടിയുടെ ഗ്രാന്‍ഡ് സ്പോണ്സര് സനോജ് അമ്മായികുന്നേല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. അരീക്കര കെ സി വൈ എല്‍ സെക്രട്ടറി അനുമോള്‍ സാജു സ്വാഗത വും, ഫുട്ബാള്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ മനു വെട്ടിക്കല്‍ യോഗത്തിന് നന്ദിയും അറിയിച്ചു.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോട്ടയം അതിരൂപതയില്‍ പെട്ട 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.ഫുട്ബാള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍,ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച വൈകുന്നേരം അരീക്കര സെന്റ് റോക്കീസ് സ്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം 05 മുതല്‍ നടക്കുന്നതായിരിക്കും.