ഹൈറേഞ്ച് സ്റ്റാര്‍സ് പരിശീലന ക്യാമ്പ് ഏപ്രില്‍ 8 മുതല്‍ 10 വരെ പീരുമേട്ടില്‍

കോട്ടയം അതിരൂപതയിലെ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ (കാര്‍ട്ട്) നേതൃത്വത്തില്‍ ക്നാനായ സമുദായത്തിലെ പടമുഖം ഫൊറോനയിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഹൈറേഞ്ച് സ്റ്റാര്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഹൈറേഞ്ചിലെ വിവിധ ഇടവകകളിലെ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പരിശീലന ക്യാമ്പ് അപ്നാദേശിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8, 9,10 ദിവസങ്ങളില്‍ പീരുമേട് മരിയഗിരി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ വിനോദവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്ന നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊഫ അലക്സ് ജോര്‍ജ്, ഡോ. അജിത് ജെയിംസ്, ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍, ഫാ. ബിന്നി കൈയാനിയില്‍, ഫാ. റ്റിനേഷ് പിണര്‍ക്കയില്‍, ഫാ. റ്റോബി ശൗര്യാമ്മാക്കല്‍, ഫാ.സിറിയക്ക് ഓട്ടപ്പള്ളില്‍, ഷീന സ്റ്റീഫന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. പടമുഖം ഫൊറോന വികാരി ഫാ. ഷൈജി പൂത്തറ, ഹൈറേഞ്ച് മേഖലയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സമര്‍പ്പിത പ്രതിനിധികള്‍, കാര്‍ട്ട് മെന്റേഴ്സ് തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കുന്ന 120 കുട്ടികളില്‍നിന്നും 50 കുട്ടികളെ തുടര്‍ന്നുള്ള വിദഗ്ദ്ധ സമഗ്ര വളര്‍ച്ച പരിശീലനങ്ങള്‍ക്കായി തെരഞ്ഞെടുക്കും.

 

Previous Post

ആതുര ശുശ്രൂഷ രംഗത്ത് കാരുണ്യത്തിന്റെ നിറദീപം തെളിച്ചുകൊണ്ട് മോണ്‍. ഊരാളില്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ 60 വര്‍ഷം പിന്നിടുന്നു

Next Post

അരീക്കര കെ സി വൈ എല്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

Total
0
Share
error: Content is protected !!